കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം



കോഴിക്കോട് :മുക്കം ഓമശ്ശേരിയിലെ ഫാം ഹൗസില്‍ കുടുംബ സംഗമത്തിനിടെയാണ് അപകടം. മലപ്പുറം പുല്ലങ്കോട് സ്രാമ്പിക്കല്‍ പരപ്പന്‍വീട്ടില്‍ റിഷാദിന്റെ മകന്‍ മുഹമ്മദ് ഐജിനാണ് മരിച്ചത്.

മാതാപിതാക്കള്‍ക്കൊപ്പം കുടുംബസംഗമത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുഹമ്മദ് ഐജിന്‍. കളിക്കുന്നതിനിടെ ഫാം ഹൗസിനോട് ചേര്‍ന്നുള്ള കിണറ്റില്‍ വീഴുകയായിരുന്നുവെന്നാണ് നിഗമനം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കൊടുവള്ളി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post