സ്കൂട്ടർ യാത്രക്കാരന് നേരെ സ്വകാര്യ ബസ് ജീവനക്കാരുടെ മർദ്ദനം. ,,ജീവനക്കാരിലൊരാള്‍ കല്ലുകൊണ്ട് മുഖത്തടിച്ചുകൊച്ചി: സ്കൂട്ടർ യാത്രക്കാരന് നേരെ സ്വകാര്യ ബസ് ജീവനക്കാരുടെ മർദ്ദനം. സംഭവത്തില്‍ രണ്ട് സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആലുവ റൂട്ടില്‍ ഓടുന്ന ബുറാക് ബസ്സിലെ ജീവനക്കാര്‍ക്കിരെയാണ് പൊലീസ് കേസെടുത്തത്. കളമശ്ശേരി സിഗ്നലിൽ വഴി തടസ്സപ്പെടുത്തി ബസ് നിർത്തിയത് ചോദ്യം ചെയ്തതിനാണ് മർദ്ദനം. സിഗ്നലിലെ ഫ്രീ ലെഫ്റ്റില്‍ ബസ് നിര്‍ത്തിയതോടെ പുറകിലുള്ള വാഹനങ്ങള്‍ക്ക് പോകാനായിരുന്നില്ല.

ഇത് ചോദ്യം ചെയ്തതിനാണ് മര്‍ദനം.തൃശ്ശൂർ സ്വദേശി ജമാലിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. പലതവണയായി ഇയാളെ ജീവനക്കാര്‍ മര്‍ദിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. മുഖത്തടിക്കുന്നതും സ്കൂട്ടറില്‍ ഇടിക്കുന്നതും വെല്ലുവിളിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. ജീവനക്കാരിലൊരാള്‍ കല്ലുകൊണ്ടും ജമാലിനെ മര്‍ദിച്ചു. നാട്ടുകാര്‍ ഇടപെട്ടതോടെയാണ് ബസ് ജീവനക്കാര്‍ പിന്‍വാങ്ങിയത്. മര്‍ദനത്തില്‍ ജമാലിന്‍റെ മുഖത്ത് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്.
Previous Post Next Post