അയർലണ്ട് മലയാളികളുടെ പിതാവ് ജോയ് K തയ്യിൽ ഇന്നലെ (10/02/2024 ) രാവിലെ നിര്യാതനായി. 77 വയസ്സായിരുന്നു.


കോട്ടയം കുറുപ്പന്ത സ്വദേശിയാണ്. മാഞ്ഞൂർ സൗത്ത്  (കുറുപ്പന്ത) തയ്യിൽ കുടുംബാംഗമാണ്. ഭാര്യ മേരി ജോയ് കുറവിലങ്ങാട് കൊച്ചുമലയിൽ കുടുംബാംഗമാണ്.

രാവിലെ 8.00 മണിയോടെ മൃതദേഹം വീട്ടിലെത്തിയ്ക്കുന്നതും തുടർന്ന്  സംസ്‌കാര ശുശ്രുഷകൾ ഫെബ്രുവരി 14  ബുധനാഴ്ച്ച  2.00 മണിക്ക് വീട്ടിൽ ആരംഭിച്ചു,  ST. XAVIER'S CHURCH, Mannarappara, Manjoor, (Kuruppanthara, Kottayam) കുടുംബക്കല്ലറയിൽ  നടക്കുന്നതാണ്. മക്കളും മരുമക്കളും കൊച്ചുമക്കളും വർഷങ്ങളായി അയർലണ്ടിൽ സ്ഥിര താമസക്കാരാണ്. 

മക്കൾ : നീന ബെർലി, ജീന നിബിൻ, ലിജോ ജോയ് തയ്യിൽ 

മരുമക്കൾ: ബെർലി ജോസഫ്, അയർലണ്ട് (ചിറയിൽ പറമ്പിൽ, വൈക്കം), നിബിൻ ജോർജ്, അയർലണ്ട് (വടക്കേട്ട്, പാലാ) സൗമ്യ ലിജോ, അയർലണ്ട്, (ആറൊന്നിൽ, പത്തനംതിട്ട)  

കൊച്ചുമക്കൾ: ആൻ മേരി ബെർലി, അലൻ ജോസഫ് ബെർലി, അമേലിയ മരിയ ബെർലി, എയ്ൻ എൽസ നിബിൻ, എയ്‌ഡൻ ജോർജ്ജ് നിബിൻ, ആൾഡൻ ജേക്കബ് നിബിൻ, എയ്‌മി മരിയ ലിജോ, എയ്‌ബെൽ ജേക്കബ് ലിജോ.
Previous Post Next Post