മുഖ്യമന്ത്രി മഹിളാ സമ്മാൻ പദ്ധതി, മാസം 1,000 രൂപ വീതം എല്ലാ വനിതകൾക്കും; ഡൽഹി ബജറ്റ്

 


രാജ്യ തലസ്ഥാന നഗരിയായ ഡൽഹിയുടെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള (2024-25) ബജറ്റ് അവതരിപ്പിച്ചു. ആകെ 76,000 കോടി രൂപയുടെ ബജറ്റാണ് ഡൽഹി നിയമസഭയിൽ ഇന്നു ധനവകുപ്പ് മന്ത്രി അതിഷി അവതരിപ്പിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ മൊത്തം 2,000 കോടി രൂപയുടെ ബജറ്റ് വിഹിതത്തിൽ കുറവുണ്ടായിട്ടുണ്ട്.

അതേസമയം വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ക്കു വേണ്ടി കൂടുതല്‍ തുക ഡൽഹി ബജറ്റിൽ മാറ്റി വെച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയ്ക്കു വേണ്ടി 16,396 കോടി രൂപ വകയിരുത്തി. ആകെ ബജറ്റ് വിഹിതത്തിൻ്റെ 21 ശതമാനം വരുമിത്. അതുപോലെ ആരോഗ്യ മേഖലയ്ക്കു വേണ്ടി 8,685 കോടി രൂപയും ഇത്തവണത്തെ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.

വനിതകൾക്ക് 1,000 രൂപ വീതം

ഡല്‍ഹി നിവാസികളിൽ 18 വയസ്സ് പൂർത്തിയായ എല്ലാ വനിതകള്‍ക്കും പ്രതിമാസം 1,000 രൂപ വീതം നല്‍കുമെന്നും ധനമന്ത്രി അതിഷി ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു. 'മുഖ്യമന്ത്രി മഹിളാ സമ്മാന്‍ യോജന' എന്ന പദ്ധതിക്ക് കീഴിലാകും സർക്കാർ ജീവനക്കാരോ പെൻഷൻ കൈപ്പറ്റുന്നവരോ ആദായ നികുതി നൽകുന്നവരോ ഒഴികെയുള്ള എല്ലാ ഡൽഹി വനിതകളും ഈ പുതിയ പദ്ധതിയുടെ ഗുണഭോക്താക്കൾ ആയിരിക്കുമെന്നും അതിഷി വ്യക്തമാക്കി.

Previous Post Next Post