ഈസ്റ്റർ സ്പെഷ്യൽ വില ലിറ്ററിന് 1500 ! .. തെങ്ങിൻ പൂക്കുല ചാരായം വിറ്റ രണ്ടു പേർ എക്‌സൈസിന്റെ പിടിയിൽതൃശൂർ : ചൊവ്വൂർ സ്വദേശികളായ പാറക്കോവിൽ ജിജോ മോൻ, യദുകൃഷ്ണൻ എന്നിവരാണ് പിടിയിലായത്.60 ലിറ്റർ ചാരായമാണ് എക്സൈസ് ഇവരിൽ നിന്ന് പിടികൂടിയത്.

ഒരു ലിറ്റർ ചാരാത്തിന് 1500 രൂപ എന്ന നിലയിലാണ് ഇവർ ചാരായം വിറ്റിരുന്നത്. ഈസ്റ്റർ, വിഷു പോലെയുള്ള വിശേഷ ദിവസങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടാണ് ഇവർ ചാരായം വാറ്റിയതെന്ന് പോലീസ് പറഞ്ഞു. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ് അടിസ്ഥാനത്തിലാണ് ഇവരിൽ നിന്ന് ചാരായം പിടികൂടിയത്.

തെങ്ങിൻ പൂക്കുലയും ഔഷധ കൂട്ടും ഇട്ടു വാറ്റിയ വീര്യം കൂടിയ ചാരായമാണ് പ്രതികളിൽ നിന്നും പിടികൂടിയത്. ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എപി പ്രവീൺകുമാർ, ടിഎസ് സുരേഷ്‌ കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Previous Post Next Post