വീട്ടില്‍ വെച്ച് യഥേഷ്ടം ചാരായം വാറ്റുന്നത് പതിവാക്കിയ ഗൃഹനാഥനെ പോലീസ് അറസ്റ്റ് ചെയ്തു


വീട്ടില്‍ വെച്ച് യഥേഷ്ടം ചാരായം വാറ്റുന്നത് പതിവാക്കിയ ഗൃഹനാഥനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് എകരൂല്‍ സ്വദേശി മനോജ് കുമാറാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 25 ലിറ്റര്‍ വാഷും, വാറ്റാനായി ഉപയോഗിക്കുന്ന ചെമ്പ് പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. താമരശ്ശേരി എക്‌സൈസ് സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു സംഘം മനോജ് കുമാറിന്റെ വീട്ടില്‍ എത്തിയത്. രാത്രി വൈകിയും മനോജിൻ്റെ വീട്ടിൽ ആളുകൾ വന്നുപോകുന്നത് പതിവായിരുന്നു. താമരശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാജിയും മറ്റ് ഉദ്യോഗസ്ഥരും പരിശോധനക്ക് നേതൃത്വം നല്‍കി.

Previous Post Next Post