കുമരകം: കുമരകം കലാഭവൻ്റെ
ആഭിമുഖ്യത്തിൽ കലാ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി
പി ഭാസ്കരന്റേയും കലാഭവൻ മണിയുടേയും ഓർമ്മയ്ക്കായി വസന്ത ഗീതങ്ങളും മണിനാദവും നാഴൂരിപ്പാലും നാടൻ ചിന്തുo എന്ന പേരിൽ പാട്ട്കൂട്ടം മാർച്ച് 17 ഉച്ചകഴിഞ്ഞ് 2 PM മുതൽ കലാഭവൻ ഹാളിൽ സംഘടിപ്പിക്കും. നാഴൂരിപ്പാലും നാടൻ ചിന്തും സുപ്രസിദ്ധ നാടൻപാട്ട് ഗായകൻ രാഹുൽ കൊച്ചാപ്പി ഉദ്ഘാടനം ചെയ്യും. പി.ഭാസ്കരന്റെയും കലാഭവൻ മണിയുടെയും സ്മൃതിക്കൾക്കായി സംഘടിപ്പിച്ചിട്ടുള്ള
പാട്ട് കൂട്ടത്തിൽ പി.ഭാസ്കരൻ മാഷിൻ്റെ ഗാനങ്ങളും കലാഭവൻ മണി അഭിനയിച്ച സിനിമയിലെ ഗാനങ്ങളും മണിയുടെ നാടൻ പാട്ടും ആലപിക്കുന്നതിന് കലാഭവൻ സംഗീത കൂട്ടായ്മയിലേക്ക് അവസരം ഏവർക്കും ഒരുക്കിയിരിക്കുകയാണെന്ന് പ്രസിഡണ്ട് എം.എൻ ഗോപാലൻ ശാന്തിയും സെക്രട്ടറി എസ്.ഡി പ്രേoജിയും അറിയിച്ചു.