കുവൈറ്റ് സിറ്റി : കുവൈറ്റിലെ അബ്ബാസിയയിലെ ടീനേജ് ഷോപ്പിന് സമീപം ചൊവ്വാഴ്ച വഴിയാത്രക്കാരിയായ മലയാളി യുവതിയുടെ മാല തട്ടിയെടുത്തു. കാറിൽ എത്തിയ കവർച്ചക്കാർ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ സ്വർണമാല തട്ടിയെടുത്ത് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. കവർച്ചക്കാരുമായി പൊരുതുന്നതിനിടെ തലയിൽ പരിക്കേറ്റ യുവതിയെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ കടയിലെ സിസിടിവി ക്യാമറയിലാണ് സംഭവം പതിഞ്ഞത്
കുവൈറ്റിൽ മലയാളി യുവതിയുടെ മാല കാറിൽ എത്തിയ കവർച്ചക്കാർ പൊട്ടിച്ചു ,മോഷ്ടാക്കളുമായി യുവതി ഏറ്റുമുട്ടിയെങ്കിലും മോഷ്ടാക്കൾ കാറിൽ രക്ഷപെട്ടു
ജോവാൻ മധുമല
0