ഹൂസ്റ്റണിൽ വാഹനാപകടത്തിൽ 2 പേർ മരിച്ചു; അപകടത്തിൽപെട്ട കാർ രണ്ടായി പിളർന്നുഹൂസ്റ്റൺ, ടെക്സസ് : തെക്ക് പടിഞ്ഞാറൻ ഹൂസ്റ്റണിൽ ഞായറാഴ്ച രാത്രി കാർ സൈൻ ബോർഡിലിടിച്ചു രണ്ട് പേർ മരിച്ചതായി ഹൂസ്റ്റൺ പൊലീസ് അറിയിച്ചു. മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല .

ഫോണ്ട്രൻ റോഡിന് സമീപം സൗത്ത് മെയിൻ സ്ട്രീറ്റിൽ 100 മൈൽ വേഗതയിൽ പോകുകയായിരുന്ന കാർ െപട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ നിന്ന് മറിയുകയായിരുന്നു. തുടർന്ന് കാർ സൈൻ ബോർഡിലിടിച്ചു ഇടിച്ചു രണ്ടായി പിളർന്നതായി എച്ച്പിഡി പറയുന്നു. ഡ്രൈവർ സംഭവസ്ഥലത്ത് വച്ച്തന്നെ മരിച്ചു. സഹ യാത്രക്കാരനെ ഏരിയാ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ വെച്ച് മരിക്കുകയുമായിരുന്നു. 
Previous Post Next Post