തിരുവനന്തപുരം മുതൽ തൃശൂർ വരെ ആദ്യഘട്ടം…RRTSമായി സർക്കാർ മുന്നോട്ട്



തിരുവനന്തപുരം: തിരുവനന്തപുരം – കാസർകോട് അതിവേഗ പാതയായ റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം(ആർആർടിഎസ്) പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. പദ്ധതിയുടെ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. ഗതാഗത വകുപ്പാണ് ഇത് സംബന്ധിച്ച മാർഗനിർദേശം കണക്കെയുള്ള ഉത്തരവിറക്കിയത്.

തിരുവനന്തപുരം മുതൽ കാസർകോട് വരെ 583 കിലോ മീറ്ററാണ് ആർആർടിഎസിന്റെ ദീർഘം. ഇതിൽ തിരുവനന്തപുരം മുതൽ തൃശൂർ വരെ 284 കി മീറ്ററാണ് ആദ്യഘട്ടത്തിൽ പൂർത്തിയാകുക. ഇത് തിരുവിതാംകൂർ ലൈൻ എന്നായിരിക്കും അറിയപ്പെടുക. 2027ൽ നിർമാണം തുടങ്ങി 2033ൽ ആദ്യഘട്ടം പൂർത്തീകരിക്കുമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ആകെ ചെലവ് 1,92,780 കോടി രൂപയാണ്. ഇത് പ്രതീക്ഷിക്കുന്ന തുകയാണെന്നും അന്തിമ കണക്ക് ഡിപിആർ അടക്കം തയ്യാറാക്കി വരുമ്പോൾ മാത്രമേ വ്യക്തത വരികയുള്ളൂവെന്ന് ഉത്തരവിൽ പറയുന്നുണ്ട്.

        

Previous Post Next Post