നക്ഷത്രഫലം 2024 മാർച്ച് 10 മുതൽ 16 വരെ സജീവ് ശാസ്‌താരം '


✒️സജീവ് ശാസ്‌താരം 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ....ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട് 
ഫോൺ   96563 77700


അശ്വതി: തൊഴിൽ രംഗത്തു മികവു പുലർത്തും . കുടുംബത്തിൽ  ശാന്തതയുണ്ടാകും.  രോഗദുരിതങ്ങളിൽനിന്ന്  മോചനം. പുതിയ ഗൃഹോപകരണങ്ങൾ  വാങ്ങും. സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങൾ  തരണം ചെയ്യും. ഭക്ഷണത്തിൽ  താല്പര്യമേറും. 

ഭരണി: കഴിവുകൾക്ക്  അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടകാനിടയുണ്ട്. അനീതിക്കെതിരെ പ്രവര്ത്തിക്കും. ഒന്നിലധികം മാർഗ്ഗങ്ങളിലൂടെ ധനാഗമം. വാഹനലാഭത്തിനു യോഗം. ഭക്ഷണകാര്യത്തിൽ  ശ്രദ്ധ കുറയും. 

കാർത്തിക:  ബന്ധുക്കൾ വഴി  കാര്യസാദ്ധ്യം . . പ്രണയബന്ധങ്ങള്ക്ക് അംഗീകാരം. സ്വന്തം ബിസിനസില് അവിചാരിത നേട്ടം. മുമ്പ്  കടം നല്കിയിരുന്നു പണം തിരികെ കിട്ടും.കുടുംബത്തിൽ  നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ളു ശ്രമം വിജയിക്കും. 

രോഹിണി  : ഗൃഹനിർമ്മാണത്തിൽ  പുരോഗതി. വാക്കുതര്ക്കങ്ങളിൽ  പരാജയം നേരിടാൻ  ഇടയുണ്ട് .പലതരത്തിലുള്ള സാമ്പത്തിക  വിഷമതകൾ  അനുഭവിക്കും. ധനസമ്പാദനത്തിനുള്ള ദനത്തിനുള്ള ശ്രമങ്ങൾ  പരാജയപ്പെടും. 

മകയിരം   : സ്വയം തൊഴിൽ  ചെയ്യുന്നവർക്ക്  പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ  നേരിടും. ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും. പ്രവർത്തനങ്ങളിൽ  അലസത വർദ്ധിക്കും . സാഹിത്യരംഗത്തു പ്രവര്ത്തിക്കുന്നവർക്ക്  പ്രശസ്തി ലഭിക്കും. 

തിരുവാതിര : വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ സുഹൃദ്ബന്ധങ്ങൾ  ഉണ്ടാകും. വിവാഹം ആലോചിക്കുന്നവർക്ക്  വിവാഹക്കാര്യത്തിൽ  തീരുമാനം. വിദ്യാർഥികൾക്ക്  ഉപരിപഠനത്തിന് സാധ്യത.

പുണർതം :  ആഡംബര വസ്തുക്കൾക്കായി യി പണം ചെലവിടും. കലാരംഗത്തു പ്രവര്ത്തിക്കുന്നവർക്ക്  പ്രശസ്തി. വിദേശത്തുനിന്നു തിരികെ നാട്ടിൽ  എത്താൻ  സാധിക്കും. ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ  നടത്തേണ്ടിവരും. 

പൂയം  : അവസരത്തിനൊത്തു പ്രവര്ത്തിക്കുന്നതിലൂടെ ദുരന്തങ്ങൾ  ഒഴിവാകും. കടം നല്കിയ പണം തിരികെ ലഭിക്കും. ബന്ധു സമാഗമം ഉണ്ടാകും. സര്ക്കാരിൽ നിന്നും  ആനുകൂല്യങ്ങൾ  ലഭിക്കും.ബന്ധുക്കൾ വഴി  കാര്യസാദ്ധ്യം . . പ്രണയബന്ധങ്ങള്ക്ക് അംഗീകാരം. സ്വന്തം ബിസിനസില് അവിചാരിത നേട്ടം.  

ആയില്യം : വ്യവഹാര വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും . പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സഹോദരസ്ഥാനീയരിൽനിന്നും  ഗുണാനുഭവം. വിദ്യാർഥികൾക്കു  മത്സരപ്പരീക്ഷകളിൽ  ഉന്നത വിജയം. 

മകം  : ഔദ്യോഗികരംഗത്ത് അംഗീകാരം. വിവാഹക്കാര്യത്തിൽ  ഉചിതമായ തീരുമാനമെടുക്കും. കര്മ്മരംഗം പുഷ്ടിപ്പെടും. മംഗളകര്മ്മങ്ങളിൽ  പങ്കെടുക്കും. ഇരുചക്രവാഹനങ്ങൽ  വാങ്ങിക്കും. ആഗ്രഹങ്ങള് സഫലമാകും. 

പൂരം  : ആഡംബര വസ്തുക്കള്ക്കായി പണം ചെലവിടും. വിദേശയാത്രകൊണ്ട് നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തില് സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വർദ്ധിക്കും . . ഊഹക്കച്ചവടത്തില് വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും . 

ഉത്രം  : രോഗശമനമുണ്ടാകും.കലാകായിക രംഗങ്ങളിൽ  പ്രവര്ത്തിക്കുന്നവർക്കും   സാമൂഹിക സേവനത്തിൽ  പ്രവര്ത്തിക്കുന്നവർക്കും   പ്രശസ്തി. സർക്കാരിൽനിന്ന്  ആനുകൂല്യങ്ങൾ  ലഭിക്കും. വിദ്യാർഥികൾക്ക്  പരീക്ഷകളില് ഉന്നതവിജയം.

അത്തം  :  ഭൂമി ഇടപാടിൽ  ലാഭം പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവര്ക്ക് ഉത്തമബന്ധം ലഭിക്കും. സുഹൃദ് സമാഗമം ഉണ്ടാകും. ബിസിനസില്നിന്നു നേട്ടം. മനസുഖം വർദ്ധിക്കും . ചിട്ടി, ഭാഗ്യക്കുറി തുടങ്ങിയവയിൽനിന്നു  ധനലാഭം. 

ചിത്തിര  : ഗൃഹം മോടിപിടിപ്പിക്കും. ദീര്ഘദൂരയാത്രകൾ  നടത്തേണ്ടിവരും. ഇരുചക്രവാഹനം വാങ്ങും. ഏറ്റെടുത്ത കാര്യങ്ങൾ  ഭംഗിയായി പൂർത്തീകരിക്കുവാൻ  സാധിക്കും. സഹോദരഗുണമുണ്ടാകും. പിതാവിൽ നിന്ന് ആനുകൂല്യങ്ങൾ. 

ചോതി  : സുഹൃത്തുക്കൾ  വഴി നേട്ടമുണ്ടാകും. ഊഹക്കച്ചവടത്തിൽ  വിജയം. വിദ്യാര്ത്ഥികൾക്ക് ഉപരിപഠനത്തിന് സാധ്യത. പഴയ കാല  നിക്ഷേപങ്ങളിൽ നിന്ന്   ധനലാഭം. കുടുംബത്തില് നിയലനിന്നിരുന്ന അസ്വസ്ഥത ശമിക്കും.  

വിശാഖം : സ്വന്തം ഗൃഹത്തില്നിന്നും മാറി നില്ക്കേണ്ടിവരും. രോഗശമനം ഉണ്ടാകും. ഗൃഹനിര്മ്മാണം പുരോഗമിക്കും. വിദേശത്തുപോകാൻ  ശ്രമിക്കുന്നവർക്ക്  അതു സാധിക്കും. സാമ്പത്തിക  സ്ഥിതി മെച്ചപ്പെടും. 

അനിഴം  : പ്രവര്ത്തനരംഗത്ത് ശോഭിക്കും. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കും.പുതിയ സംരംഭങ്ങളിൽ  ഏർപ്പെട്ട്  വിജയിക്കും. മേലുദ്യോഗസ്ഥരുടെ അംഗീകാരവും അഭിനന്ദനവും നേടും . 

തൃക്കേട്ട  : ആത്മീയ ഗുരുക്കളുടെ സാന്നിദ്ധ്യമുണ്ടാകും . സ്വകര്മ്മങ്ങളിൽ  താല്പര്യം വർധിക്കും . ശത്രുക്കൾക്കു മേൽ  വിജയം. തൊഴില്മേഖലയിൽ  അഭിവൃദ്ധി, ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കാം. ധനപരമായി അനുകൂല സമയം. 

മൂലം  : . പൊതുരംഗത്തു പ്രവര്ത്തിക്കുന്നവർക്ക്  പ്രശസ്തി. മനസിനു സന്തോഷം നല്കുന്ന വാർത്തകൾ കേൾക്കുവാൻ  സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച  ഉണ്ടാകും. പുണ്യസ്ഥല സന്ദർശനം ഉണ്ടാകും. ഒന്നിലധികം തവണ യാത്രകൾ വേണ്ടിവരും. 

പൂരാടം: പണമിടപാടുകളിൽ  കൃത്യത പുലർത്തും . കടം നൽകിയ  പണം തിരികെ ലഭിക്കും.അപ്രതീക്ഷിതമായ ഭാഗ്യാനുഭവം. ഗൃഹനിർമ്മാണം  പൂർത്തീകരിക്കും . വിദേശത്തുനിന്ന് നാട്ടിൽ  തിരിച്ചെത്താന് സാധിക്കും. 

ഉത്രാടം  :കലാരംഗത്തു പ്രവര്ത്തിക്കുന്നവർക്ക്  പ്രശസ്തി. സാധിച്ചെടുക്കാൻ  വിഷമമെന്നു കരുതിയ പല കാര്യങ്ങളും നിഷ്പ്രയാസം നേടിയെടുക്കും. അകന്നിരുന്ന കുടുംബ ബന്ധങ്ങൾ  അടുക്കും.ശത്രുക്കള്ക്കുമേൽ  വിജയം.

തിരുവോണം:  ബന്ധുക്കളിൽ നിന്നുള്ള അനുഭവ ഗുണമുണ്ടാകും  . ഗൃഹോപകരണങ്ങൾ  വാങ്ങും. കുടുംബത്തില് നിലനിന്നിരുന്ന അസ്വസ്ഥതകള് ശമിക്കും. തീര്ത്ഥയാത്രകള് നടത്തും. പുതിയ ഭൂമി വാങ്ങുവാൻ  തീരുമാനമെടുക്കും .

അവിട്ടം  : ഉദ്യോഗാര്ത്ഥികള്ക്ക് അനുകൂല സമയം .. താല്ക്കാലിക ജോലികള് സ്ഥിരപ്പെടും. വ്യാപാര രംഗത്ത്  വിജയം.ഔദ്യോഗികരംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക്  അനുകൂല ഉത്തരവുകൾ ലഭിക്കും.  ആരോഗ്യനില തൃപ്തികരമാകും.

ചതയം :  ശത്രുക്കളുടെ വിരോധം ശമിക്കും . ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും. പ്രണയസാഫല്യം. മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ആഡംബരവസ്തുക്കൾ , വിലപിടിപ്പുള്ള വസ്തുക്കൾ  ഇവ സമ്മാനമായി ലഭിക്കും.

പൂരുരുട്ടാതി : സ്വദേശം വിട്ട് യാത്ര ചെയ്യേണ്ടിവരും. സ്വന്തം ബിസിനസില് മികച്ച നേട്ടം. അനാവശ്യ ഭീതികളിൽനിന്ന് മോചനം. വാഹനയാത്രകള് കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത് ഉയർച്ച , സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത. ബന്ധുക്കൾ  വഴി  കാര്യസാദ്ധ്യം . പുതിയ വസ്ത്രം ഉപഹാരമായി ലഭിക്കും ഗൃഹോപകരണങ്ങള് മാറ്റി വാങ്ങുവാൻ സാധിക്കും.

ഉത്രട്ടാതി : കർമ്മ രംഗം പുഷ്ടിപ്പെടും. പൊതുപ്രവർത്തന  വിജയം നേടും. കുടുംബത്തിൽ  നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ളു ശ്രമം വിജയിക്കും. ചിട്ടി, ഭാഗ്യക്കുറി എന്നിവയിൽ നിന്ന് ന്നു നേട്ടം.  പുണ്യസ്ഥല സന്ദര്ശനം  നടത്തും. തൊഴില്രംഗത്തു മികവു പുലർത്തും . കുടുംബത്തിൽ  ശാന്തതയുണ്ടാകും.

രേവതി : രോഗദുരിതങ്ങളിൽനിന്ന്  മോചനം. പുതിയ ഗൃഹോപകരണങ്ങൾ  വാങ്ങും. സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങൾ  തരണം ചെയ്യും. ഭക്ഷണത്തിൽ  താല്പര്യമേറും. കഴിവുകള്ക്ക് അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടകാനിടയുണ്ട്. അനീതിക്കെതിരെ പ്രവര്ത്തിക്കും. ഒന്നിലധികം മാർഗ്ഗങ്ങളിലൂടെ ധനാഗമം
Previous Post Next Post