ശബരിമല വനമേഖലയിൽ കാട്ടുതീ… കെടുത്താനാകാതെ വനംവകുപ്പ്….


 

പത്തനംതിട്ട: ശബരിമല വനമേഖലയിൽ പടർന്നുപിടിച്ച കാട്ടുതീ കെടുത്താനാകാതെ വനംവകുപ്പ്. നിലയ്‌ക്കലിന് സമീപമാണ് തീ പടരുന്നത്. കൊല്ലക്കുന്ന്, തേവർമല, നൻപൻപാറ കോട്ട എന്നിവിടങ്ങളിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടുതീ പടർന്നു പിടിച്ചിരിക്കുന്നത്. തീ കെടുത്താനുള്ള ശ്രമങ്ങൾ വനം വകുപ്പ് നടത്തിയെങ്കിലും അത് വിഫലമായി. കൂടുതൽ മേഖലകളിലേക്ക് തീ പടർന്നുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിൽ ചെറിയതോതിൽ കാട്ടുതീ കെട്ടിരുന്നു. എന്നാൽ പിന്നീട് കൂടുതൽ വനമേഖലയിലേക്ക് തീ പടർന്നുവെന്ന് പ്രദേശത്തെ വനവാസി സമൂഹം പറയുന്നു. വേനൽക്കാലത്ത് ഫയർ ലൈൻ തെളിക്കാത്തതാണ് തീ പടർന്നു പിടിക്കാൻ കാരണം. പണമില്ലെന്ന് കാരണം പറഞ്ഞാണ് ഫയർലൈൻ തെളിക്കുന്ന ജോലികൾ വനംവകുപ്പ് കൃത്യമായി ചെയ്യാതിരുന്നത്.
Previous Post Next Post