'വാര്‍ ഓണ്‍ ഡ്രഗ്സ്'; 22000 കിലോ ഹാഷിഷും 174 കിലോ കൊക്കെയ്നും ലഹരി ഗുളികകളും, സൗദിയിൽ വന്‍ ലഹരിമരുന്ന് വേട്ട

 


റിയാദ്: സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടി. വാര്‍ ഓണ്‍ ഡ്രഗ്സ് ക്യാമ്പയിനിന്‍റെ ഭാഗമായാണ് ഇത്രയധികം ലഹരിമരുന്ന് പിടിച്ചെടുത്തത്. സൗദി പൊതുസുരക്ഷാ ഡയറക്ടര്‍ ലെഫ്. ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

1500 കിലോ മെത്താംഫെറ്റാമൈന്‍, 7.6 കോടി ആംഫെറ്റാമൈന്‍ ഗുളികകള്‍,  22000 കിലോ ഹാഷിഷ്, 174 കിലോ കൊക്കെയ്ന്‍, 900,000 കിലോ ഖാട്ട്, 1.2 കോടി നിരോധിത ഗുളികകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ലഹരിമരുന്ന് കേസുകളില്‍ പിടിയിലാകുന്ന 75 ശതമാനത്തിലേറെ പേരും 20നും 40നും ഇടയില്‍ പ്രായമുള്ളവരാണ്. ലഹരിമരുന്ന് ഉപയോഗിക്കുന്നവരില്‍ എട്ടു ശതമാനം 20 വയസ്സിന് താഴെയുള്ളവരാണെന്നും പിടിച്ചെടുത്ത ആകെ കേസുകളില്‍ ഒരു ശതമാനം സ്ത്രീകളാണെന്നും നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ജനറല്‍ മുഹമ്മദ് അല്‍ ഖാര്‍നി പറഞ്ഞു. 


Previous Post Next Post