ചെന്നൈയിൽ പബ്ബിൻ്റെ മേൽക്കൂര തകർന്ന് 3 പേർ മരിച്ചുചെന്നൈ ആൾവാർപേട്ടിൽ പബ്ബിൻ്റെ കെട്ടിടം ഇടിഞ്ഞ് മൂന്നുപേർ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂർ സ്വദേശികൾ മാക്‌സ്, ലാലി വേട്ട മരിച്ചതായി തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആൾവാർപേട്ടിലെ ഷെക്‌മെറ്റ് പബ്ബിൻ്റെ മേൽക്കൂരയാണ് ഇടിഞ്ഞുവീണത്. 

അപകടത്തിൻ്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളിൽ ആരും തന്നെ ഇപ്പോൾ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാപ്രവർത്തകരും ഫയർ ഫോഴ്സും അറിയിച്ചു. ഐപിഎൽ നടക്കുന്നതിനാലും നാളെ അവധി ദിവസമായതിനാലും ധാരാളം ആളുകൾ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടയിലാണ് പൂർണമായും തകർന്ന് താഴേക്ക് വീണത്.

മറ്റാരും പബ്ബിനുള്ളിൽ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഇപ്പോൾ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. മരിച്ച മൂന്നാമത്തെയാൾ ആരെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ട്. 
Previous Post Next Post