40 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ, സൊമാലിയൻ കൊള്ളക്കാരിൽ നിന്ന് കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന. ബൾഗേറിയ, മ്യാൻമർ, അംഗോള എന്നിവിടങ്ങളിലെ പൗരന്മാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. 35 സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ കീഴടങ്ങി. 17 ജീവനക്കാരെയും പരുക്കുകള്‍ കൂടാതെ രക്ഷപ്പെടുത്തിയതായി നാവികസേന അറിയിച്ചു. ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് സുഭദ്ര തുടങ്ങിയ പടക്കപ്പലുകളാണ് കടല്‍ക്കൊള്ളക്കാരെ കീഴടക്കാനുള്ള ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. നാവികസേനാ ഹെലികോപ്റ്ററിനു നേരെ കടല്‍ക്കൊള്ളക്കാര്‍ വെടിവെയ്ക്കുന്നതിന്റെ വിഡിയോ നാവികസേന പുറത്തുവിട്ടു.
40 മണിക്കൂർ… കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന…
ജോവാൻ മധുമല
0
Tags
Top Stories