സ്വർണ്ണ ചേന വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടിൽ


കൊല്ലം: സ്വർണ്ണ ചേന വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടിൽ.കൊല്ലം തേവലക്കര കരീച്ചികിഴക്കതിൽ രമേശൻ മകൾ രേഷ്മ(25) ആണ് കരുനാഗപ്പള്ളി പൊലീസിൻ്റെ പിടിയിലായത്. തൊടിയൂർ സ്വദേശിയായ അമ്പിളിയെയും  ഇവരുടെ ബന്ധുക്കളായ ഗീത, രോഹിണി എന്നിവരേയുമാണ് രേഷ്മ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയത്.
താലിപൂജ നടത്തിയാൽ സ്വർണ്ണ ചേന ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലപ്പോഴായി 32 ലക്ഷം രൂപയും 60.5 പവൻ സ്വർണ്ണവുമാണ് യുവതി തട്ടിയെടുത്തത്. 2023 ഫെബ്രുവരി മുതൽ പ്രതി പല തവണകളായി താലി പൂജയ്ക്കെന്ന വ്യാജേന പണവും സ്വർണ്ണവും കൈപ്പറ്റിയെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും സ്വർണ്ണ ചേന ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്.

തുടർന്ന് അമ്പിളി  കരുനാഗപ്പളളി പോലീസ്
സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ മോഹിത്തിന്റെ
നേതൃത്വത്തിൽ എസ്.ഐ മാരായ കലാധരൻപിള്ള,
ഷാജിമോൻ, എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ്
സിപിഒ ഷാലു എന്നിരടങ്ങിയ സംഘമാണ് പ്രതിയെ
പിടികൂടിയത്.
Previous Post Next Post