മലക്കപ്പാറ ആദിവാസി ഊരില്‍ കാട്ടാന ആക്രമണം: ഒരാള്‍ക്ക് ഗുരുതര പരിക്ക്


 തൃശൂര്‍: മലക്കപ്പാറ അടിച്ചില്‍തൊട്ടി ആദിവാസി ഊരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. മലക്കപ്പാറ സ്വദേശി തമ്പാനാണ് പരിക്കേറ്റത്. ഇയാളുടെ നെഞ്ചിനും കാലിനും സാരമായി പരിക്കേറ്റു.

ആദിവാസി ഊരില്‍ നിന്നും പുറത്തെ കടയിലേക്ക് നടന്നുപോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. തുമ്പിക്കൈ കൊണ്ട് കാട്ടാന അടിച്ചു വീഴ്ത്തുകയായിരുന്നു.

ഇന്നലെ അതിരപ്പിള്ളി- മലക്കപ്പാറ റോഡില്‍ ആനക്കയത്ത് സ്വകാര്യബസിന് നേര്‍ക്ക് കാട്ടാന പാഞ്ഞടുത്തിരുന്നു. കാടിനുള്ളില്‍ നിന്നും ആന പെട്ടെന്ന് ബസിന് നേര്‍ക്ക് പാഞ്ഞടുക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു.
Previous Post Next Post