എറണാകുളം: ആലുവയിൽ സൂപ്പർമാർക്കറ്റ് കത്തിനശിച്ചു. ദേശീയ പാതയിൽ പറവൂർ കവലയിലെ ഫാമിലി സൂപ്പർമാർക്കറ്റാണ് ഇന്ന് പുലർച്ചെ അഗ്നിക്കിരയായത്. ഇതു വഴി പോയ ഒരാൾ ഷട്ടറിനുള്ളിൽ പുക ഉയരുന്നതു കണ്ട് അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ അഗ്നിശമന സേനയെത്തി തീയണച്ചതിനാല്‍ സമീപത്തെ മറ്റ് കടകളിലേക്ക് തീപടര്‍ന്നില്ല. തോട്ടക്കാട്ടുകര സ്വദേശി ജലീലിൻ്റെതാണ് സൂപ്പർമാർക്കറ്റ്. തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നാശ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.
ആലുവയിൽ സൂപ്പർമാർക്കറ്റ് കത്തിനശിച്ചു.. ലക്ഷങ്ങളുടെ നാശ നഷ്ടം…
ജോവാൻ മധുമല
0
Tags
Top Stories