പള്ളിക്കത്തോട്ടിൽ ആക്രി സാധനങ്ങൾ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ.പള്ളിക്കത്തോട് : വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന ആക്രി സാധനങ്ങൾ   മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിനികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തേനി സ്വദേശിനികളായ പൊന്നമ്മാൾ ശെൽവം (49), അഞ്ജലി.എം (35), നാഗജ്യോതി(22), തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിനിയായ ചിത്ര (28) എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം ആനിക്കാട് ഭാഗത്തുള്ള ആൾതാമസമില്ലാത്ത വീട്ടിൽ അതിക്രമിച്ചു കയറി അടുക്കള വാതിൽ തള്ളിത്തുറന്ന് അകത്തു കയറി വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന പഴയ കുക്കറുകളും, ഫാനും, ഓട്ടുവിളക്കും, അലുമിനിയം പാത്രങ്ങളും, വയറുകളും മോഷ്ടിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഇവരിൽനിന്ന് മോഷണമുതൽ പോലീസ് കണ്ടെടുക്കുകയും ചെയ്തു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ മനോജ് കെ.എനിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post