പത്തനംതിട്ട തിരുവല്ലയിൽ വിവാഹിതയായ യുവതിയുമായി അടുത്തു, നഗ്നവീഡിയോ പകർത്തി ഭീഷണിയും പീഡനവും; ഭ‍ർത്താവ് അറിഞ്ഞത് പണം പോയപ്പോൾതിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ യുവതിയുടെ നഗ്നവീഡിയോ പകർത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ. വിവാഹിതയായ സ്ത്രീയുമായി സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു നഗ്ന വീഡിയോ പകർത്തിയതും പീഡ‍ിപ്പിച്ചതും.

മലപ്പുറം മൂത്തേടം സ്വദേശിയായ 54 വയസുകാരൻ സുരേഷ് കെ. നായരാണ് അറസ്റ്റിലായത്. 2011ലായിരുന്നു കേസിന് ആസ്പദമായ സംഭവം. തിരുവല്ലയിലെ ബന്ധുവീട്ടിൽ എത്തിയ സുരേഷ് സമീപത്തുള്ള വിവാഹിതയായ യുവതിയുമായി സൗഹൃദത്തിലായി. യുവതിയുടെ ഭർത്താവ് ഈ സമയം വിദേശത്തായിരുന്നു. യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയശേഷം ഇത് കാണിച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങി. പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു.

യുവതിയിൽ നിന്ന് ഇയാൾ 30 ലക്ഷം രൂപ വാങ്ങിയെടുക്കുകയും ചെയ്തു. അക്കൗണ്ടിൽ നിന്ന് പണം പോയതറിഞ്ഞ് യുവതിയുടെ ഭർത്താവ് നാട്ടിലെത്തി. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പൊലീസിൽ പരാതി നൽകിയതോടെ സുരേഷ് നാട് വിട്ടു. മുംബൈയിൽ വിവിധ സ്ഥലങ്ങളിൽ വ്യാജ മേൽവിലാസത്തിലാണ് പ്രതി കഴിഞ്ഞിരുന്നത്. ഇതിനിടെ സുരേഷിനെക്കുറിച്ചുള്ള സൂചന തിരുവല്ല പൊലീസിന് കിട്ടി. ഇയാൾ എറണാകുളത്ത് എത്തിയപ്പോൾ അറസ്റ്റ് ചെയ്യുകയായിരുന്നു.

Previous Post Next Post