കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തടവുകാരൻ രക്ഷപ്പെട്ടു;

 
കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്നു കോടതിയിലേക്ക് ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ അകമ്പടി പൊലീസിനെ വെട്ടിച്ച് പ്രതി രക്ഷപ്പെട്ടു. കാരാട്ട് പുല്ലാലിയിൽ ഹൗസിൽ ജിംബൂട്ടൻ എന്ന ഷിജിൻ ആണ് രക്ഷപ്പെട്ടത്.ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് കോഴിക്കോട് കോടതിയിലേക്കാണ് പ്രതിയെ കൊണ്ടുപോയത്. ഇതിനിടെ പൊലീസിനെ വെട്ടിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
Previous Post Next Post