ചൈനയുടെ വിരട്ടൊന്നും ഇനിയേൽക്കില്ല; അതിർത്തിയിൽ വമ്പൻ റോക്കറ്റ് ലോഞ്ച് സിസ്റ്റം, പ്രത്യേകതകളറിയാം

 


ന്യൂഡൽഹി: അതിർത്തി തർക്കം അയവില്ലാതെ തുടരുന്നതിനിടെ ചൈന യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) വമ്പൻ റോക്കറ്റ് ലോഞ്ച് സിസ്റ്റം സ്ഥാപിക്കാൻ ഇന്ത്യ. പിനാക മൾട്ടി ലോഞ്ച് റോക്കറ്റ് സിസ്റ്റത്തിൻ്റെ രണ്ട് പുതിയ റെജിമെൻ്റുകളാണ് അതിർത്തിയിൽ സ്ഥാപിക്കുക. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്ത റോക്കറ്റ് ലോഞ്ച് സിസ്റ്റമാണ് പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ.

റഷ്യയിൽ നിന്നുള്ള ഗ്രേഡ് ബി എം-21 റോക്കറ്റ് സംവിധാനമാണ് ഇന്ത്യൻ സൈന്യം നിലവിൽ ഉപയോഗിക്കുന്നത്. ഇത് ഘട്ടം ഘട്ടം ഒഴിവാക്കി പുതിയ സംവിധാനം ഇന്ത്യ ചൈന അതിർത്തിയിൽ സജ്ജമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പാകിസ്ഥാൻ്റെ പടിഞ്ഞാറൽ അതിർത്തിയിൽ ഇന്ത്യക്ക് പിനാക റെജിമെൻ്റുണ്ട്.

അതിർത്തിയിൽ ചൈനീസ് സൈന്യത്തിൻ്റെ ഭാഗത്ത് നിന്നും ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് പിനാക മൾട്ടി ലോഞ്ച് റോക്കറ്റ് സിസ്റ്റം സ്ഥാപിക്കുന്നത്. വടക്കൻ ചൈന അതിർത്തിയിലും കിഴക്കൻ ലഡാഖിലെ അതിർത്തിയിലുമാണ് ഈവ സ്ഥാപിക്കുക. ആറുമാസത്തിനുള്ളിൽ ഇവ സ്ഥാപിക്കാനാണ് ശ്രമം തുടരുന്നത്. ഇതിനായി ഈ രണ്ട് റെജിമെൻ്റുകളിലേക്കുമുള്ള സൈനിക ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. പിനാക മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചിൽ നിന്നും 44 സെക്കൻഡിൽ 40 കിലോമീറ്റർ ദൂരപരിധിയുള്ള 12 റോക്കറ്റുകൾ വിക്ഷേപിക്കാൻ കഴിയും. 1.2 ടൺ ഭാരം വഹിക്കാൻ പിനാകയ്‌ക്ക് കഴിയും

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പിനാക ഇന്ത്യൻ സൈന്യത്തിൻ്റെ ഫയർ പവർ ആയുധശേഖരത്തിൻ്റെ നട്ടെല്ലായി മാറാൻ ഒരുങ്ങുകയാണ്. ഓരോ ആർട്ടിലിയിലും 6 പിനാക ലോഞ്ചറുകളുടെ 3 ബാറ്ററികൾ ഉണ്ട്. ഒരു ബാറ്ററിക്ക് 44 സെക്കൻഡിനുള്ളിൽ 72 റോക്കറ്റുകളുടെ സാൽവോ തൊടുക്കാൻ കഴിയും. നവീകരിച്ച പതിപ്പിന് മികച്ച കൃത്യതയോടെ 75 കിലോമീറ്റർ പരിധിയിലെത്താനാകും.
പാക് അതിർത്തിയിലും ചൈനയുമായുള്ള വടക്കൻ അതിർത്തിയിലും ഇപ്പോൾ 4 പിനാക റെജിമെൻ്റുകൾ പ്രവർത്തിക്കുന്നുണ്ട്.

Previous Post Next Post