ചെറിയ പൊതികളാക്കി കഞ്ചാവ് വിൽപ്പന; യുവാവ് പിടിയിൽ

ചേർത്തല: കഞ്ചാവുമായി യുവാവ് എക്സൈസിന്‍റെ പിടിയിൽ. തുറവൂർ സ്വദേശിയായ അഖിലിനെയാണ് (28) എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 2.3 കിലോ കഞ്ചാവ് കണ്ടെടുത്തു.
അന്ധകാരനഴി ബീച്ചിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ വീട്ടിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു. ബംഗളൂരുവിൽ നിന്നെത്തിക്കുന്ന കഞ്ചാവ് ചെറിയ പൊതികളാക്കി വില്പന നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് എക്സൈസ് പറഞ്ഞു
Previous Post Next Post