ഇടുക്കി പനംകൂട്ടിയിൽ വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി - നട്ടുവളര്‍ത്തി, യുവാവ് അറസ്റ്റിൽ.


ഇടുക്കി പനംകൂട്ടിയിൽ വീട്ടുവളപ്പില്‍ നട്ടുവളർത്തിയ 39 കഞ്ചാവ് ചെടികളുമായി യുവാവ് പിടിയിൽ. പനംകൂട്ടി ഇളംമ്പശ്ശേരിയില്‍ ഡെനില്‍ വർഗ്ഗീസ് (20) ആണ് അറസ്റ്റിലായത്. പാകി മുളപ്പിച്ച നിലയില്‍ 18 സെന്റീമീറ്ററോളം വളർച്ചയെത്തിയ തൈകളാണ് കണ്ടെത്തിയത്.


അടിമാലി നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നർക്കോട്ടിക് സ്‌ക്വാഡ് എക്‌സൈസ് സർക്കിള്‍ ഇൻസ്‌പെക്ടർ കെ. രാജേന്ദ്രനും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്. പ്രതിയെ കഴിഞ്ഞ കുറച്ച്‌ നാളുകളായി എക്‌സൈസ് സംഘം നിരീക്ഷിച്ച്‌ വരുകയായിരുന്നു. കഞ്ചാവ് ചെടികള്‍ വില്‍പ്പനയ്ക്ക് വേണ്ടിയാണ് വീട്ടുവളപ്പില്‍ നട്ടുവളർത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ അടിമാലി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
Previous Post Next Post