കാലിക്കറ്റ്, സംസ്കൃത സർവകലാശാല വിസിമാരെ പുറത്താക്കി ഗവർണർ
തിരുവനന്തപുരം : കാലിക്കറ്റ്, സംസ്കൃത സർവകലാശാല വിസിമാരെ പുറത്താക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത് സംബന്ധിച്ച ഉത്തര‌വ് പുറത്തിറക്കി. നിയമനത്തിൽ യുജിസി നിയമനവും ചട്ടവും പാലിച്ചില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സംസ്കൃത വിസി ഡോ. എം.വി നാരായണൻ കാലിക്കറ്റ് വിസി എം.കെ ജയരാജ് എന്നിവരെയാണ് പുറത്താക്കിയത്. ഓപ്പൺ,ഡിജിറ്റൽ വി.സിമാരുടെ കാര്യത്തിൽ യുജിസിയുടെ അഭിപ്രായം ഗവർണർ തേടി. ഓപ്പൺ വി.സി രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചില്ല.
Previous Post Next Post