കേരളത്തിലെ ഹാർബറുകളിലേക്ക് ട്രെയിനിൽ മത്സ്യം എത്തിക്കുന്നതിൽ ദുരൂഹതശീതീകരണ സംവിധാനമില്ലാതെ ട്രെയിനുകളിൽ കൊണ്ടുവരുന്ന മത്സ്യം കേരളത്തിലെ ഹാർബറുകളിലെത്തിച്ച്, ഇവിടെ നിന്നു പിടിച്ചത് എന്ന ലേബലിൽ വിറ്റഴിക്കുന്നു






കൊച്ചി: ഇതര സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനുകളിൽ കേരളത്തിലേക്ക് വൻതോതിൽ മത്സ്യം എത്തിക്കുന്നതിൽ. ശീതീകരണ സംവിധാനങ്ങളില്ലാതെ ഒരു ദിവസത്തിലേറെ ട്രെയിനു‌കളിലെ ലഗ്ഗേജ്‌ റേക്കുകളിൽ ഇരിക്കുന്ന മത്സ്യം പ്രധാനമായും നീണ്ടകര, തങ്കശ്ശേരി, വാടി, വിഴിഞ്ഞം, ബേപ്പൂർ പോലുള്ള കേരളത്തിലെ മത്സ്യ ഹാർബറുകളിലേക്കു തന്നെയാണ് എത്തുന്നത്. കേരളത്തിൽ നിന്ന് പിടിച്ച മത്സ്യമെന്ന ലേബലിൽ ഇവിടങ്ങളിൽനിന്നു വിറ്റഴിക്കുകയും ചെയ്യുന്നു.
ട്രെയിനുകളിൽ ശീതീകരണ സംവിധാനം ഇല്ലാത്തതിനാൽ, വലിയ അളവിൽ ഫോർമാലിൻ ഉപയോഗിച്ചാണ് ഇവ കേടുകൂടാതെ സൂക്ഷിക്കുന്നത്. തെർമോക്കോൾ ബോക്സുകളിൽ പേരിന് മാത്രം ഐസിടും. സുരക്ഷിതമല്ലാത്ത പാക്കിംഗുകളിലൂടെ ഒഴുകിയൊലിക്കുന്ന ദ്രാവകത്തിൽ നിന്നും വമിക്കുന്ന ഗന്ധം യാത്രക്കാരിൽ പലർക്കും ദേഹസ്വാസ്ഥ്യം വരെ ഉണ്ടാക്കുന്നതായും പരാതിയുണ്ട്. അതിൽ നിന്നും മത്സ്യങ്ങളിൽ ഉപയോഗിക്കുന്ന കെമിക്കലുകളുടെ തീവ്രത മനസ്സിലാക്കാവുന്നതാണ്.

റെയിൽവേ സ്റ്റേഷനുകളിൽ സംസ്ഥാന ജീവനക്കാർക്ക് പരിശോധന നടത്താനുള്ള പരിമിതികളാണ് മത്സ്യ മാഫിയ മുതലെടുക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്ന മത്സ്യം പരിശോധിക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന് അധികാരമുണ്ട്. പക്ഷേ, പരിശോധനകൾ കർശനമല്ലെന്ന് ട്രെയിൻ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആരോപിക്കുന്നു.

പ്രമേഹം തടയാൻ ഫലപ്രദമായ മാർഗം കണ്ടെത്തി. ഇവിടെ വായിക്കുക
കൂടുതൽ അറിയുക
കരൾ, കിഡ്നി സംബന്ധമായ മാരക അസുഖങ്ങൾക്കു വഴി തെളിക്കുന്ന രാസവസ്തുക്കളാണ് മത്സ്യം കേടുവരാതിരിക്കാൻ ഉപയോഗിക്കുന്നത്. സംസ്ഥാന സർക്കാരും റെയിൽവേയും ഒറ്റക്കെട്ടായി പരിശോധനകൾ കർശനമാക്കിയാലേ ഈ വിപത്ത് പൂർണമായും തടയാൻ സാധിക്കൂ.

പരശുറാം, ശബരി, അനനന്തപുരി, അമൃത എക്സ്പ്രസ്സുകളിൽ ദിവസവും നിരവധി പെട്ടികളിലായി മത്സ്യം കേരളത്തിൽ എത്തുന്നുണ്ട്. കൈപ്പറ്റുന്നവരുടെ വിവരങ്ങൾ പോലും പെട്ടികളിൽ അവ്യക്തമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Previous Post Next Post