നക്ഷത്രഫലം ഏപ്രിൽ 07 മുതൽ 13 വരെ സജീവ് ശാസ്‌താരം
✒️സജീവ് ശാസ്‌താരം 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ....ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട് 
ഫോൺ   96563 77700അശ്വതി  : ധനപരമായ ചെലവുകൾ  വർദ്ധിക്കും. സുഹൃത്തുക്കളിൽ   നിന്നും സഹായസഹകരണങ്ങൾ  ലഭിക്കും. ഡിപ്പാട്ടുമെന്റ്തല ടെസ്റ്റുകളിൽ ഉന്നതവിജയം കരസ്ഥമാക്കും. അനാവശ്യമായ ആരോപണങ്ങൾ  മൂലം ദമ്പതികൾ  കലഹിക്കാനിട വരും. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള് കൈകൊള്ളണം. 

ഭരണി   :  വാഹനത്തിന് അറ്റകുറ്റപ്പണികൾ, ബിസിനസ്സിൽ ധനനഷ്ടം. ഭക്ഷണ സുഖം കുറയും, ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ കുറയും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ആരോഗ്യസ്ഥിതി മെച്ചപ്പെടും. എല്ലാ കാര്യത്തിലും ഉത്സാഹവും സാമര്ത്ഥ്യവും ഉണ്ടാകും. മനഃസന്തോഷം അനുഭവപ്പെടും. ചെലവുകൾ  കൂടും. 

കാർത്തിക   :  വ്യവഹാരങ്ങളിൽ വിജയം. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കും, ആവശ്യത്തിലധികം മാനസിക സംഘർഷം, വിശ്രമം കുറയും. ഉവിദ്യാർത്ഥികൾക്ക്   അനുകൂലസമയം. ബിസിനസിൽ  വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങൾ  കൈകൊള്ളണം. ഗൃഹത്തില് മംഗള കർമ്മങ്ങൾ  നടക്കാനിടയുണ്ട്. 

രോഹിണി   :   ധനപരമായ ചെലവുകൾ വർദ്ധിക്കും  കുടുംബാംഗങ്ങൾക്കുണ്ടാകുന്ന രോഗങ്ങൾ  മുഖേന ധനച്ചെലവ് കൂടും. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രതിസന്ധി. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾ  കേടാകുവാൻ സാദ്ധ്യത . . കലാരംഗത്ത് പ്രവര്ത്തിക്കുന്നവർക്ക്  സാമ്പത്തിക വിഷമതകൾ . വിദ്യാർത്ഥികൾക്ക് അലസത പ്രകടമാകും . 

മകയിരം  :    സുഹൃത്തുക്കൾ ഒത്തുചേരും, ഗൃഹത്തിൽ   അറ്റകുറ്റപ്പണികൾ വേണ്ടിവരും. , തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും,വിവാഹാലോചനകളിൽ തീരുമാനം . ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിനോ ശത്രുതയ്ക്കോ സാദ്ധ്യത. പൊതുവെ എല്ലാ കാര്യങ്ങളിലും ഉത്സാഹവും സാമര്ത്ഥ്യവും അനുഭവപ്പെടും. 

തിരുവാതിര   :   തൊഴിൽരംഗത്തു നിന്ന് വിട്ടുനിൽക്കും ,  ത്വക് രോഗ സാദ്ധ്യത.കർമ്മ രംഗത്ത്  പലവിധ പ്രതിസന്ധികളും തരണം ചെയ്യേണ്ടി വരും. കഠിനാദ്ധ്വാനത്തിന് തക്ക ഫലം ലഭിക്കില്ല . ഉദ്യോഗാര്ത്ഥികൾക്ക് അൽപ്പം കൂടി കാത്തിരിക്കേണ്ടി വരും , സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലരാകും. 

പുണർതം   :  മനസ്സിൻറെ സന്തോഷം വർദ്ധിക്കും   പണച്ചെലവധികരിക്കും ,  പൊതു പ്രവർത്തനങ്ങളിൽ  ഏർപ്പെടുന്നവർക്ക് സാമ്പത്തിക  നഷ്ടം ഉണ്ടാകും. ഗാർഹിക  കാര്യങ്ങളിൽ  പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതായി വരും. വിദ്യാർഥികൾക്ക്  അലസത വർദ്ധിക്കും .  പതിവിൽകവിഞ്ഞ അലസത  അനുഭവിക്കും. 

പൂയം   :  ധനപരമായി  അനുകൂലം. സന്താനങ്ങൾക്ക് പുരോഗതി, വിശ്രമം കുറയും .:ബന്ധുജനങ്ങൾ   മുഖേന മനഃസന്തോഷത്തിന് സാധ്യത . പുതിയ തൊഴിലിനു  ശ്രമിക്കുന്നവർ  സ്വകാര്യ ഏജന്സികൾ  വഴി കബളിപ്പിക്കപ്പെടാൻ ഇടയുണ്ട് .  പൊതു പ്രവർത്തനങ്ങളിൽ  പ്രശസ്തി.  സന്താനങ്ങളുടെ കാര്യത്തിൽ  പ്രത്യേക ശ്രദ്ധ ചെലുത്തുക.

ആയില്യം   : മാനസിക സന്തോഷം വർദ്ധിക്കും ,  കടങ്ങൾ വീട്ടുവാൻ സാധിക്കും.ഓഹരി വിപണിയിലും ഊഹക്കച്ചവടത്തിലും ഏർപ്പെടാൻ യോജിച്ച സമയമല്ല .   ഉടമ്പടി ജോലികൾ പണികള് യഥാസമയം ചെയ്ത് തീർക്കുവാൻ കഴിയാതെ വരും .  പിതൃജനങ്ങൾക്ക്  രോഗാരിഷ്ടതകൾ  ഉണ്ടാകും. 

മകം   :   മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത, തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ.പഴയ വാഹനം മാറി  പുതിയതു വാങ്ങാനുള്ള തീരുമാനം മാറ്റിവയ്ക്കും,  സന്താനങ്ങളുടെ ഭാവിയെ ക്കുറിച്ച്  ഉത്കണ്ഠയുണ്ടാകും . . ഗൃഹനവീകരണ പ്രവര്ത്തനങ്ങളിൽ ഏര്പ്പെടും. 

പൂരം    : കടബാദ്ധ്യതയിൽ നിന്ന് മോചനം, . സത്കർമ്മങ്ങൾക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും, തൊഴിൽ പരമമായ ഉയർച്ച, സാമ്പത്തിക  നേട്ടം  ഇവ പ്രതീക്ഷിക്കാം.  അനാവശ്യ കൂട്ടുകെട്ടിലൂടെ പണം ധൂർത്തടിക്കുവാൻ ഇടയുണ്ട്. മംഗളകര്മ്മങ്ങളില് പങ്കെടുക്കും. ദാമ്പത്യ സുഖവും മനഃസന്തോഷവും അനുഭവപ്പെടും.

ഉത്രം    : തൊഴിൽപരമായി അനുകൂല സാഹചര്യമാണ് ,  വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. വിവാഹ ആലോചന വാക്കുറപ്പിക്കും , കലാരംഗത്ത് പ്രവര്ത്തിക്കുന്നവർക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. കാർഷിക ക മേഖലയിൽ  നിന്ന് ധനനഷ്ടത്തിന് സാദ്ധ്യത. 

അത്തം    : സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. സാഹസിക പ്രവർത്തനങ്ങൾ നടത്തും,  വാഹനം വാങ്ങുവാനുള്ള പരിശ്രമം വിജയം കാണും. വിദ്യാർഥികൾക്ക്  അനുകൂല സമയം. കലാരംഗത്ത് പ്രവര്ത്തിക്കുന്നവർക്ക്  പ്രശസ്തിയും അംഗീകാരവും ലഭിക്കും. ദാമ്പത്യ  ജീവിതം സന്തോഷപ്രദമാകും. 

ചിത്തിര    :  മുൻപിൻ ചിന്തിക്കാതെ പ്രവർത്തിക്കും, സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല, തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ഉണ്ടാകും.ചെറിയ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവർക്ക്  വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. ബിസിനസിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാന് സാധിക്കും . 

ചോതി  :  സന്താനഗുണ വർദ്ധന ,  രോഗദുരിതത്തിൽ ശമനം, പണമിടപാടുകളിൽ നേട്ടം. , ദേഹസുഖം കുറഞ്ഞിരിക്കും, ദമ്പതികൾ തമ്മിൽ അഭിപ്രായവ്യത്യാസം  ശമിക്കുന്നതിന് സാധ്യത , കർമ്മ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ  ഉണ്ടാകും. സര്ക്കാര് ജീവനക്കാര്ക്ക് തൊഴിൽ ഭാരം വർദ്ധിക്കും .  

വിശാഖം    :  സുഹൃദ് ഗുണം വർദ്ധിക്കും , സർക്കാർ ആനുകൂല്യം . സുഹൃത്തുക്കളുമായി സഞ്ചരിക്കും,വിദേശത്ത് തൊഴില് ചെയ്യുന്നവർക്ക്  തടസപ്പെട്ടു കിടന്ന ശമ്പളകുടിശിക  ലഭിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം .പുതിയ വാഹനം സ്വന്തമാക്കുവാൻ അവസരം . സാമ്പത്തിക വിഷമങ്ങൾക്ക്  ശമനം . 

അനിഴം    :  ഉദ്ദിഷ്ട കാര്യങ്ങളിൽ   വിജയം കാണില്ല, ബന്ധുഗുണം ലഭിക്കും.  ഔഷധ സേവ വേണ്ടി വരും ,  ഗൃഹത്തിൽ  ബന്ധുസമാഗമം പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങൾ തുടങ്ങാൻ  ശ്രമിക്കുന്നവര്ക്ക് അനുകൂല സമയമല്ല. തൊഴിൽ  പരമായി മാറ്റം പ്രതീക്ഷിക്കാം , . ഭൂമി സംബന്ധമായ ക്രയവിക്രയങ്ങൾ  തീരുമാനമാകും. 

തൃക്കേട്ട  :  ബന്ധുക്കൾ തമ്മിൽ ഭിന്നത , ദാമ്പത്യപരമമായ പ്രശ്നങ്ങൾ ശമിക്കും . സാമ്പത്തികമായി വിഷമതകൾ നേരിടും,  സന്താനങ്ങൾക്ക് അരിഷ്ടത. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പുതിയ  വസ്ത്രാഭരണാദികൾ  ലഭിക്കും. മാനസിക സംഘർഷത്തിൽ  അയവ് . വിവാഹ സംബന്ധമായ നിർണ്ണായക  തീരുമാനം എടുക്കും.

മൂലം    :  സുഹൃദ് സഹായം വർദ്ധിക്കും , ഗൃഹ നിർമ്മാണത്തിൽ പുരോഗതി. ഔഷധ സേവ വേണ്ടിവരും.,സഹോദരങ്ങൾ  തമ്മിൽ അഭിപ്രായ ഭിന്നത .   ആരോഗ്യകാര്യങ്ങളിൽ  വളരെയധികം ശ്രദ്ധിക്കുക.ഇഷ്ടഭക്ഷണം ലഭിക്കും.  മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ  വിജയിക്കും. 

പൂരാടം   :  .വ്യവഹാരങ്ങളിൽ   തിരിച്ചടികൾ,   സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഉദ്യോഗസ്ഥന്മാർക്ക്  മേലധികാരികളിൽ നിന്ന്  നല്ല സമീപനവും സഹായവും പ്രതീക്ഷിക്കാം. രാഷ്ട്രീയ രംഗത്തുള്ളവർക്ക്  നേട്ടം . കുടുംബത്തിൽ  ഐശ്വര്യം അനുഭവപ്പെടും. 
 
ഉത്രാടം    :ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ, മനഃസുഖം കുറയും ,ജലദോഷം പനി എന്നിവ പിടിപെടുവാൻ സാദ്ധ്യത, കടങ്ങൾ കുറയ്ക്കും,  അവിചാരിതമായി  പണം ചെലവഴിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏർപ്പെടുന്ന കാര്യങ്ങളിൽ ല് വിജയം കൈവരിക്കും. 

തിരുവോണം   : ബിസിനസ്സ്  പുഷ്ടിപ്പെടും . തൊഴിൽപരമായ നേട്ടങ്ങൾ, സന്താനങ്ങൾക്കായി പണച്ചെലവുണ്ടാകും.സംസാരം പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കുക. ഗൃഹസംബന്ധമായ ചെലവുകൾ  വർദ്ധിക്കും ,വിദേശത്തുനിന്നും സാമ്പത്തിക  നേട്ടം പ്രതീക്ഷിക്കാം.  സഹോദരങ്ങളിൽ  നിന്നോ സഹോദരസ്ഥാനീയരിൽ  നിന്നോ സഹായങ്ങൾ ലഭിക്കും. 

അവിട്ടം    : സന്താനങ്ങൾക്കായി പണച്ചെലവ്,ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ .ദാമ്പത്യ ജീവിതത്തിൽ  അഭിപ്രായ ഭിന്നതകൾ  ഉണ്ടാകും. സഹോദരങ്ങളിൽ  മുതിർന്ന ബന്ധുക്കൾ മുഖേനയോസാമ്പത്തിക  നേട്ടം ഉണ്ടാകും. പലവിധ പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്യേണ്ടി വരും. 


ചതയം  : തൊഴിൽ സംബന്ധമായ തർക്കങ്ങൾ വേണ്ടിവരും, ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും.അനാവശ്യ സംസാരം ഒഴിവാക്കുക. മുൻകോപം  നിയന്ത്രിക്കണം. സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവം ലഭിക്കും. മാതാവില് നിന്നും സഹായങ്ങൾ  ലഭിക്കും. സുഹൃത്തുക്കളിൽ  നിന്നും മനഃസന്തോഷം ലഭിക്കും. 

പൂരുരുട്ടാതി    :   ജല ജന്യ രോഗങ്ങൾ പിടിപെടാം, തൊഴിൽപരമായ മാറ്റങ്ങൾ.  അനാവശ്യ മാനസിക ഉത്ക്കണ്ഠ, ഗൃഹസുഖം കുറയും, പ്രവർത്തന വിജയം കൈവരിക്കും.സാമ്പത്തിക  ഇടപാടുകൾ  സൂക്ഷിച്ചു കൈകാര്യം ചെയ്യണം. അനാവശ്യചിന്തകൾ  മുഖേന മനസ്സ് അസ്വസ്ഥമാകും. 

ഉത്രട്ടാതി   :  ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവവേണ്ടിവരും  അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാദ്ധ്യത,  ബിസിനസിലും ഊഹകച്ചവടത്തിലും ഏർപ്പെട്ടി ട്ടിരിക്കുന്നവർക്ക്  ധനനഷ്ടത്തിന് സാദ്ധ്യത. തൊഴില് രഹിതർക്ക്  ജോലി ലഭിക്കാൻ  തടസം നേരിടും. പരീക്ഷകളിൽ  പ്രതീക്ഷിച്ച വിജയം ലഭിക്കുകയില്ല. 

രേവതി   : മനസ്സിന് സന്തോഷ സൂചകമായ വാർത്തകൾ കേൾക്കും. മുതിർന്ന കുടുംബാങ്ങൾക്ക് അരിഷ്ടത, സഞ്ചാരക്ലേശം അനുഭവിക്കും, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.വിദേശത്തു ജോലി ചെയ്യുന്നവർക്ക്   ബുദ്ധിമുട്ടുകൾ  തരണം ചെയ്യേണ്ടി വരും. അന്യരുടെ വാക്കുകൾ  ശ്രവിച്ച് അബദ്ധത്തിൽ  ചാടും, ഇഴജന്തുക്കളിൽ  നിന്ന് ഉപദ്രവം ഉണ്ടാകുവാൻ സാദ്ധ്യത . 
Previous Post Next Post