പൂച്ചാക്കലിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
ആലപ്പുഴ : പൂച്ചാക്കലിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു .ചേര്‍ത്തല പാണാവള്ളിയിലെ സ്വകാര്യ കമ്പനിയില്‍ തൊഴിലാളിയായിരുന്ന ഒഡീഷ സ്വദേശിനി റിത്വിക സാഹു (25) ആണ് മരിച്ചത് .കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു .സംഭവത്തിൽ ഒഡീഷ സ്വദേശിയായ സാമുവലിനായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട് .

പ്രണയത്തില്‍നിന്ന് പിന്മാറിയതിന്റെ പകയാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി . റിത്വികയും സാമുവലും നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാല്‍, സാമുവലിന് ഭാര്യയും കുട്ടികളുമുള്ള വിവരമറിഞ്ഞതോടെ യുവതി ബന്ധത്തില്‍നിന്ന് പിന്മാറി. ഇതാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും സാമുവലിനെ പിടികൂടാനായിട്ടില്ല. പ്രതിക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Previous Post Next Post