16 സൺഡേ സ്കൂളുകളെ ഏകോപിപ്പിച്ച് ജെ .എസ് . വി .ബി.എസ് ക്യാമ്പ് മണർകാട്ട് തുടക്കം കുറിച്ചുമലങ്കരയിൽ ഒരു JSVBS സെൻ്ററിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന പതിനാറ് സൺഡേസ്കൂളുകളെയും ഏകോപിപ്പിച്ചുള്ള ജെ.എസ്.വി.ബി.എസ് ക്യാമ്പിന് ആരംഭം കുറിച്ചു.
ജെ.എസ്.വി.ബി.എസ് ഡയറക്ടർ റവ.ഫാ.കുര്യാക്കോസ് കാലായിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം കത്തീഡ്രൽ സഹവികാരി വെരി.റവ.കെ. കുറിയാക്കോസ് കോറെപ്പിസ്കോപ്പ കിഴക്കേടത്ത് ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ ട്രസ്റ്റി ശ്രീ.പി.എ.ഏബ്രഹാം പഴയിടത്തുവയലിൽ, ഭദ്രാസന ഡയറക്ടർ അവിനേഷ് തണ്ടാശ്ശേരിൽ, ഡിസ്ട്രിക്റ്റ് ഇൻസ്പക്ടർ ശ്രീ.മനോജ്.പി.വി, സൺഡേസ്‌കൂൾ പ്രതിനിധി ശ്രീ.റോണി വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
Previous Post Next Post