കറുകച്ചാലിൽ വിവാഹവാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ.
 കറുകച്ചാൽ  : വിവാഹവാഗ്ദാനം നൽകി യുവതിയെ  പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി ലക്ഷംവീട് കോളനി ഭാഗത്ത് മുഹാലയിൽ വീട്ടിൽ വിഷ്ണുരാജ്  (35) എന്നയാളെയാണ്  കറുകച്ചാൽ  പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ആലപ്പുഴ സ്വദേശിനിയായ യുവതിക്ക്  വിവാഹവാഗ്ദാനം നൽകി   പീഡിപ്പിച്ചു വരികയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് കറുകച്ചാൽ  പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന്  നടത്തിയ തിരച്ചിലിൽ ഇയാളെ  പിടികൂടുകയുമായിരുന്നു. കറുകച്ചാൽ  സ്റ്റേഷൻ എസ്.എച്ച്.ഓ ജയകുമാർ, എസ്.ഐ സന്തോഷ്‌ , സി.പി.ഓ മാരായ വിവേക്, അൻവർകരീം, സിജു സി.എ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Previous Post Next Post