കോട്ടയത്ത് പോക്സോ കേസിൽ 45 കാരൻ അറസ്റ്റിൽ.
 ഗാന്ധിനഗർ : പോക്സോ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പ്, ബ്രഹ്മമംഗലം യു.പി സ്കൂളിന് സമീപം തൊട്ടിയിൽ വീട്ടിൽ പ്രജീഷ് എന്ന് വിളിക്കുന്ന  അനിരുദ്ധൻ (45) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇവർ വീട്ടിൽ തനിച്ചുള്ള സമയങ്ങളിൽ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.വിനോദ്, എ.എസ്.ഐ മാരായ പത്മകുമാർ, സാബു, സി.പി.ഓ മാരായ അജികുമാർ, സെബാസ്റ്റ്യൻ ജോർജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Previous Post Next Post