ഹിമാചലിൽ ഭൂചലനം; 5.3 തീവ്രത, മണാലിയും കുലുങ്ങി; ഉത്തരേന്ത്യയിൽ പ്രകമ്പനം

ഷിംല: ഹിമാചല്‍ പ്രദേശില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനത്തിൽഉത്തരേന്ത്യയിലെ പല ഭാഗങ്ങളും ഒന്നാകെ കുലുങ്ങി. ചംപ ജില്ലയിലാണ് ഇന്നലെ രാത്രി 9.34ഓടെ ഭൂചലനമുണ്ടായത്.

ചണ്ഡീഗഡ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായി. സെക്കന്റുകൾ മാത്രമുണ്ടായ ഭൂചലനത്തിൽ നാശനഷ്ടങ്ങളില്ല എന്നാണ് റിപ്പോർട്ടുകൾ. ഏപ്രില്‍ ഒന്നിന് ഹിമാചല്‍ പ്രദേശിലെ ചമോലി, സഹൗള്‍, സ്പിതി എന്നിവിടങ്ങളില്‍ ചെറിയ രീതിയിലുള്ള ഭൂചലനമുണ്ടായിരുന്നു.
Previous Post Next Post