മലയാളികളുടെ മരണം...ചുരുളഴിയുന്നു...ആര്യയുടെ ലാപ്ടോപ്പിൽ വിചിത്ര വിശ്വാസങ്ങളുടെ രേഖകൾ

തിരുവനന്തപുരം : അരുണാചല്‍ പ്രദേശിലെ മലയാളികളുടെ ദൂരൂഹ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇവർക്ക് മരണാനന്തര ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങള്‍ എത്തിയിരുന്നത് ഡോണ്‍ ബോസ്ക്കോയുടെ പേരിൽ തയ്യാറാക്കിയ വ്യാജ ഇ-മെയിൽ ഐഡിയിൽ നിന്നാണെന്ന് പൊലീസ്.

 ഇമെയില്‍ വഴി ആശയവിനിമയം നടത്തിയിരുന്നത് രഹസ്യ ഭാഷയിലായിരുന്നുവെന്നും പോലീസ് പറയുന്നു .ഒരു പ്രത്യേക സ്ഥലത്തെത്തി ജീവിതം അവസാനിപ്പിച്ചാല്‍ മറ്റൊരു ഗ്രഹത്തില്‍ പുനര്‍ജന്മം ലഭിക്കുമെന്ന് ദമ്പതിമാരും സുഹൃത്തും വിശ്വസിച്ചിരുന്നു. ഇതിനായിരിക്കാം ഇവര്‍ അരുണാചലിലെ സീറോ തിരഞ്ഞെടുത്തതെന്നാണ് പൊലീസിന്റെ നിഗമനം.

ഇതേസമയം തന്നെ മരിച്ച ആര്യയുടെ ലാപ്ടോപ്പിൽ വിചിത്ര വിശ്വാസങ്ങളുടെ രേഖകൾ കണ്ടെത്തി .ദിനോസറുകൾക്ക് വംശനാശം വന്നില്ല എന്നുമുതൽ മനുഷ്യന്റെ ഭാവിയെകുറിച്ചുവരെ ഇതിൽ പറയുന്നതായി റിപ്പോർട്ട് .മരണത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ചായിരുന്നു നവീനും ദേവിയും ആര്യയും ചര്‍ച്ച ചെയ്തിരുന്നത്.

 മറ്റൊരു ഗ്രഹത്തില്‍ എത്തിയാല്‍ ഭൂമിയിലേതിനേക്കാള്‍ മികച്ച ജീവിതം സാധ്യമാകുമെന്നും മനുഷ്യരേക്കാള്‍ പതിന്മടങ്ങ് ബുദ്ധിശക്തിയുണ്ടാകുമെന്നുമാണ് ഇവര്‍ വിശ്വസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. എല്ലാത്തിനും നേതൃത്വം നൽകിയത് നവീനെന്ന നിഗമനത്തിലാണ് പൊലീസ്. ആദ്യം ഇത്തരം ആശയങ്ങളില് ആകൃഷ്ടനായത് നവീനാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
Previous Post Next Post