പാലാ പൈക ഏഴാം മൈലില്‍ പാമ്പുകടിയേറ്റ് ഏഴ് വയസുകാരി മരിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പാമ്പ് കടിയേറ്റത്. ആളുറുമ്പ് വടക്കത്തുശ്ശേരിയില്‍ അരുണ്‍ ആര്യ ദമ്പതികളുടെ മകളായ ആത്മജ യാണ് മരിച്ചത്. കുരുവിക്കൂട് എസ് ഡി എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.