നാട്ടിലേക്കുള്ള യാത്രയിൽ വിമാനത്തില്‍ വച്ച് മലയാളി യുവാവ് മരിച്ചുവിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കല്‍ സംഘമാണ് മരണം സ്ഥിരീകരിച്ചത്


വടകര: വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മസ്‌കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന മലയാളി യുവാവിന് ദാരുണാന്ത്യം. മസ്‌കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന വടകര സ്വദേശി ചന്ദ്രിക ആശീര്‍വാദ് വീട്ടില്‍ സച്ചിന്‍ (42) ആണ് മരിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കല്‍ സംഘമാണ് മരണം സ്ഥിരീകരിച്ചത്. മസ്‌കറ്റില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യഎക്‌സ്പ്രസ് വിമാനത്തിലായിരുന്നു സച്ചിന്‍റെ യാത്ര. 2 വര്‍ഷമായി ഒമാനിലെ സുഹാറില്‍ ജോലി ചെയ്യുകയായിരുന്നു സച്ചിന്‍.

Previous Post Next Post