സിഡ്നിയിൽ പള്ളിയിൽ കുർബ്ബാനക്കിടെ പുരോഹിതന് കുത്തേറ്റു; ഒട്ടേറെപേർക്ക് പരുക്ക്കുർബാനക്കിടെ അക്രമി കത്തിയുമായി മുന്നോട്ട് നടന്നു നീങ്ങുകയും പുരോഹിതനെ കുത്തിപരുക്കേൽപ്പിക്കുകയായിരുന്നു
സിഡ്നി: സിഡ്നിയിൽ വീണ്ടും കത്തിയാക്രമണം. സിഡ്നിയിൽനിന്ന് 30 കിലോമീറ്ററോളം അകലെയുള്ള വാക്ക്ലെയിലെ ക്രിസ്ത്യൻ പള്ളിയിലാണ് ആക്രമണം നടന്നത്. പുരോഹിതൻ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്.
തിങ്കളാഴ്ച വൈകിട്ട് പള്ളിയിൽ കുർബാന നടക്കുന്നതിനിടെയാണ് യുവാവ് ആക്രമണം നടത്തിയത്. കുർബാനക്കിടെ അക്രമി കത്തിയുമായി മുന്നോട്ട് നടന്നു നീങ്ങുകയും പുരോഹിതനെ കുത്തിപരുക്കേൽപ്പിക്കുകയായിരുന്നു. ഇതോടെ വിശ്വാസികൾ ഒത്തുകുടുകയും അക്രമി അവർക്കുനേരെയും ആക്രമണം നടത്തിയെന്നാണ് വിവരം.

Previous Post Next Post