ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് കുവൈത്തുൾപ്പെടെ മേഖലയിൽ അടിയന്തിര സുരക്ഷാ സാഹചര്യം രൂപപെടുകയാണെങ്കിൽ ഓൺലൈൻ സൗകര്യം ഉപയോഗപെടുത്തിയെങ്കിലും വിദ്യാഭ്യാസ വര്ഷം പൂർത്തീകരിക്കുമെന്ന് അധികൃതർ . പ്രാദേശിക പ്രത്യാഘാതങ്ങളും അസാധാരണമായ സാഹചര്യങ്ങളും കണക്കിലെടുത്ത് വിദൂര വിദ്യാഭ്യാസ രീതികൾ സ്വീകരിക്കേണ്ടതായി വരും .സാഹചര്യത്തിന്റെ ആവശ്യം അനുസരിച്ച് യുക്തമായ തീരുമാനം കൈക്കൊള്ളാൻ വിവിധ വിദ്യാഭ്യാസ മേഖലകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു .നിലവിൽ രാജ്യത്ത് ഒരു അടിയന്തിര സാഹചര്യവുമില്ലെന്നും അതിനാൽ വിദ്യാഭ്യാസ രീതി പഴയതുപോലെ തുടരുകയാണെന്നും വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ഇറാൻ-ഇസ്രായേൽ സംഘർഷം: കുവൈത്തിൽ ക്ലാസുകൾ ഓൺലൈനാക്കിയേക്കും
ജോവാൻ മധുമല
0
Tags
Top Stories