ചാണ്ടി ഉമ്മൻ നയിച്ച പുതുപ്പളളി ജോഡോ യാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
പാമ്പാടി : ബിജെപിയുടെ വർഗീയതയ്ക്കും സിപിഎമ്മിന്റെ ബോംബ് രാഷ്ട്രീയത്തിനും എതിരെ പുതുപ്പള്ളിയുടെ ഒന്നിക്കൽ- ചാണ്ടി ഉമ്മൻ: തോട്ടയ്ക്കാട് - ബിജെപിയുടെ വർഗീയതയ്ക്കും സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനും അഴിമതിക്കും ജനാധിപത്യ ധ്വoസനത്തിനും എതിരായുള്ള പുതുപ്പള്ളിയുടെ ഒന്നിക്കലാണ് പുതുപ്പള്ളി ജോഡോ യാത്രയെന്ന് ചാണ്ടി ഉമ്മൻ. വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കുകയാണ്  രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിലൂടെചെയ്തതെങ്കിൽ പിതാവിന്റെ പാത പിന്തുടർന്ന് കരുതലിന്റെയും, കരുണയുടെയും, മനുഷ്യത്വത്തിന്റെയും കട തുറക്കുവാൻ ആണ് തനിക്കും താല്പര്യം എന്ന്‌ ചാണ്ടി ഉമ്മൻ പറഞ്ഞു. 

കേന്ദ്രത്തിൽ അധികാരത്തിൽ വരുവാൻ പോകുന്ന ഇന്ത്യ മുന്നണിയും, കമ്മ്യൂണിസത്തെ ചരിത്രം മാത്രമാക്കിക്കൊണ്ട് അടുത്ത തെരഞ്ഞെടുപ്പോടുകൂടി കേരളത്തിൽ അധികാരത്തിൽ വരുവാൻ പോകുന്ന യു.ഡി.എഫും ചേർന്ന് കേരളത്തിൽ നിന്നും ഇന്ത്യയിൽ നിന്നും ചെറുപ്പക്കാർ തങ്ങളുടെ ഭാവിയെ കരുതി നാട് വിടുന്നതിന്  അറുതി വരുത്തുമെന്നും അവർക്ക് ഈ നാട്ടിൽ തന്നെ ശോഭനമായ ഭാവിയും തൊഴിലും ഉറപ്പുവരുത്തുമെന്നും  ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു. യു.ഡി.എഫ് പാർലമെന്റ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് കെ ഫ്രാൻസിസ് ജോർജിനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട്   തോട്ടയ്ക്കാട് കവലയിൽ നിന്നും ആരംഭിച്ചു വെട്ടത്തു കവല, മീനടം ഇലക്കൊടിഞ്ഞി പാമ്പാടി വഴി കൂരോപ്പടയിലേക്ക് 20 കിലോമീറ്ററോളം കാൽനടയായി പ്രവർത്തകരോടൊപ്പം ഇരുവശങ്ങളിലും ഉള്ള വീട്ടുകാരോടും വ്യാപാരികളോടും ഓട്ടോറിക്ഷ തൊഴിലാളികളോടും, ബസ്റ്റോപ്പുകളിലെയും യാത്രയ്ക്കിടയിൽ കൂടി കടന്നുപോയ വാഹനങ്ങളിലെയും യാത്രക്കാരോടും, കാൽനടക്കാരോടും വോട്ട് അഭ്യർത്ഥിച്ചാണ് പദയാത്ര നീങ്ങിയത്.പി. ജെ ജോസഫിന്റെ മകൻ അപു ജോസഫും പുതുപ്പള്ളി ജോഡോ യാത്രയിൽ ചാണ്ടി ഉമ്മനോടൊപ്പം അണിചേർന്നു.പുതുപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ബി.ഗിരീശന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം ജോഷി ഫിലിപ്പ് ജാഥാ ക്യാപ്റ്റൻഅഡ്വക്കേറ്റ് ചാണ്ടി ഉമ്മൻ എം.എൽ.എ -യ്ക്ക് പതാക കൈമാറി. ഡി.സി.സി സെക്രട്ടറി ബാബു കെ.കോര, കേരള കോൺഗ്രസ് നിർവാഹക സമിതി അംഗം വി. ജെ ലാലി,നിയോജകമണ്ഡലംയു. ഡി. എഫ് കൺവീനർ കുഞ്ഞു പുതുശ്ശേരി,ചെയർമാൻ സജു എം. ഫിലിപ്, മീഡിയ കോ-ഓർഡിനേറ്റർ അഡ്വക്കേറ്റ് സിജു കെ. ഐസക്ക്, മീനടം പഞ്ചായത്ത് പ്രസിഡണ്ട് മോനിച്ചൻ കിഴക്കേടം, ജില്ലാ പഞ്ചായത്ത് മെമ്പർ റെജി എം. ഫിലിപ്പോസ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മാരായ സാം കെ. വർക്കി,  കെ.ആർ ഗോപകുമാർ, ബിനു പാതയിൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിനീഷ് ബെന്നി, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സിനി മാത്യു, വിമൽ രവി, ജെയ്സൺ പെരുവേലി  വാർഡ് മെമ്പർ സൂസൻ ചാണ്ടിഎന്നിവർ പ്രസംഗിച്ചു.
Previous Post Next Post