കോട്ടയം തിരുനക്കര ക്ഷേത്രത്തിനു സമീപത്തുള്ള കടമുറി തുറന്ന് മോഷണം: യുവാവ് അറസ്റ്റിൽ.
 കോട്ടയം: കോട്ടയം തിരുനക്കര ക്ഷേത്രത്തിനു സമീപത്തുള്ള  കടമുറിയിൽ നിന്നും പണം മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലപ്പലം പ്ലാശനാൽ തെള്ളിയാമറ്റം ഭാഗത്ത് കാരാട്ട് വീട്ടിൽ ശ്രീജിത്ത് കെ.എസ്(38) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ മാസം 27 ന്   രാത്രി 12 മണിയോടുകൂടി തിരുനക്കര ക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന കടമുറിക്കുള്ളിൽ അതിക്രമിച്ചുകയറി, അലമാരയിൽ  സൂക്ഷിച്ചിരുന്ന 8000 രൂപ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ശ്രീജിത്തിന് ഈരാറ്റുപേട്ട, പാലാ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരി,തൊടുപുഴ, മുട്ടം  എന്നീ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ ശ്രീകുമാർ എം, എസ്.ഐ മാരായ റിൻസ് എം.തോമസ്, ഷിനോജ് റ്റി. ആർ, സി.പി.ഓ മാരായ ദിലീപ് വർമ്മ, രഞ്ജിത്ത്.വി, ജോബിജേക്കബ്, അരുൺകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post