കുവൈറ്റിൽ ബുധനാഴ്ച മുതൽ താപനില ഉയർന്നേക്കും


കുവൈറ്റിൽ ബുധനാഴ്ച മുതൽ താപനില ഉയർന്നേക്കും. ഇത് കുവൈറ്റ് പരസ്യമുള്ള മേഖലകളിൽ കാലാവസ്ഥയുടെ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന് കാരണമാകും. 26 ദിവസം നീണ്ടുനിൽക്കുന്ന അൽ ദർഹാൻ സീസണാണ് തുടക്കമാവുക. അൽ ഉജൈരി സയൻ്റിഫിക് സെൻ്റർ ആണ് ഈ കാര്യം അറിയിച്ചത്. അൽ ദർഹാൻ സീസൺ തന്നെ രണ്ടു ഘട്ടങ്ങളായി വിഭജിക്കപ്പെടുന്നുണ്ട് . 13 ദിവസം നീണ്ടുനിൽക്കുന്ന പ്രാരംഭ ഘട്ടത്തിൽ കാറ്റിൻ്റെ ശക്തി കുറയുമ്പോൾ രണ്ടാം പാതയിൽ പൊടിപടലങ്ങൾ ഉയർത്തുന്ന തരത്തിൽ ശക്തമായ കാറ്റടിച്ചുവീശുമെന്നും സെൻ്റർ കൂട്ടിച്ചേർത്തു. കാലാവസ്ഥയിൽ മാറ്റം വരുന്നതോടെ മിത ശീതോഷ്ണ വസന്ത കാലാവസ്ഥക്ക് വിരാമമാകും. പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതോടെ അന്തരീക്ഷ ഊഷ്മാവിൽ നേരിയ വർധന അനുഭവപ്പെട്ടുതുടങ്ങുമെന്നും സെൻ്റർ അറിയിച്ചു. കുവൈത്ത് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് സെൻ്റർ ഇക്കാര്യം സൂചിപ്പിച്ചത്
Previous Post Next Post