മട്ടന്നൂരിൽ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് കാർ യാത്രക്കാരി മരിച്ചു
മട്ടന്നൂർ: 19-ാം മൈലിൽ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് കാർ യാത്രക്കാരിക്ക് ദാരുണാന്ത്യം. അപകടത്തിൽ 9 പേർക്ക് പരുക്കേറ്റു. ചേർത്തല സ്വദേശിനി കുമാരി (63)യാണ് മരിച്ചത്. കുട്ടികൾക്കുൾപ്പെടെയാണ് പരുക്കേറ്റത്.
ബുധനാഴ്ച പുലർച്ചെയാണ് അപകടം. കൂർഗിലെ ക്ഷേത്രത്തിലേക്ക് പോകുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Previous Post Next Post