പെട്രോൾ പമ്പിൽ ഗൂഗിൾ പേ ചെയ്‌ത അനൗൺസ്മെന്റ് വന്നില്ല; സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റുഇന്നലെ രാത്രി കോട്ടയം തലയോലപ്പറമ്പിലെ പെട്രോൾ പമ്പിലാണ് സംഭവം നടന്നത്.
കോട്ടയം: പെട്രോൾ പമ്പിൽ പെട്രോൾ അടിച്ച ശേഷം ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്റ് ശബ്ദം കേട്ടില്ലെന്ന കാരണത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ഇന്നലെ രാത്രി കോട്ടയം തലയോലപ്പറമ്പിലെ പെട്രോൾ പമ്പിലാണ് സംഭവം നടന്നത്.
പെട്രോൾ അടിച്ച ശേഷം പണം ഗൂഗിൾ പേ വഴി കൈമാറിയെന്ന് പെട്രോൾ അടിക്കാനെത്തിയ യുവാക്കൾ ജീവനക്കാരോട് പറഞ്ഞെങ്കിലും ഗൂഗിൾ പേയിലെ അനൗൺസ്മെൻറ് ശബ്ദം കേട്ടില്ലെന്ന പേരിൽ സംഘർഷം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു.
പമ്പ് ജീവനക്കാരനായ അപ്പച്ചനെ യുവാക്കൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. എന്നാൽ ചോദിക്കാൻ ചെന്ന നാട്ടുകാരനായ വി.പി. ഷായെയെന്നയാളെ യുവാക്കൾ സ്ക്രൂഡ്രൈവർ പോലെയുള്ള ആയുധം വച്ച് കുത്തുകയായിരുന്നു.
ഷായുടെ ശരീരത്തിലുണ്ടായ മുറിവിൽ എട്ടു തുന്നലുകളുണ്ട്. അക്രമം നടത്തിയത് തലയോലപ്പറമ്പ് വടകര സ്വദേശികളായ അക്ഷയ്, അജയ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ നടത്തുകയാണെന്ന് തലയോലപ്പറമ്പ് പൊലീസ് അറിയിച്ചു
Previous Post Next Post