ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു.കോട്ടയം: ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു. തീക്കോയി ഒറ്റയീട്ടിക്ക് സമീപമാണ് സംഭവം. അപകടത്തില്‍ ആളപായമില്ല. മൂവാറ്റുപുഴ ഭാഗത്ത് നിന്നും വാഗമൺ സന്ദർശനത്തിനായി എത്തിയ കുടുംബമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കയറ്റം കയറുന്നതിനിടെ വാഹനം നിന്നുപോവുകയും പെട്ടെന്ന് തീയും പുകയും ഉയരുകയും ആയിരുന്നു.വാഹനത്തിലുള്ളവര്‍ ഉടൻ തന്നെ പുറത്തിറങ്ങിയതിനാലാണ് വൻ ദുരന്തമൊഴിവായത്. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് തീ അണച്ചത്. അപ്പോഴേക്ക് ഈരാറ്റുപേട്ടയില്‍ നിന്ന് ഫയര്‍ഫോഴ്സുമെത്തി. എങ്കിലും വാഹനം ഭാഗികമായി കത്തിനശിച്ചു. എന്തുകൊണ്ടാണ് അപകടം സംഭവിച്ചത് എന്നത് വ്യക്തമായിട്ടില്ല.
Previous Post Next Post