നവീന്‍റെ കാറില്‍ നിന്ന് പ്രത്യേകതരം കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തു; ബ്ലാക് മാജിക്കിന് കൂടുതൽ തെളിവുകൾ


തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മല‍യാളികൾ മരിച്ച സംഭവത്തിൽ ബ്ലാക് മാജിക്കുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പുറത്ത്. മരിച്ച നവീന്‍റെ കാറിൽ നിന്നും ഒരു പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു.
ഇത് ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയ ഇ-മെയിലില്‍ സൂചിപ്പിച്ചിട്ടുള്ള കല്ലുകളാണെന്നാണ് കരുതപ്പെടുന്നത്. 'ഡോൺബോസ്കോ' എന്ന വിലാസത്തില്‍ നിന്ന് ആര്യക്ക് വന്ന മെയിലിലാണ് ഇവയെ കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. ഈ മെയില്‍ ഐഡിയുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. യാത്രാച്ചെലവിന് പണം ആവശ്യം വന്നപ്പോള്‍ ആര്യയുടെ ആഭരണങ്ങള്‍ വിറ്റതായും പൊലീസിന് വിവരം ലഭിച്ചു. ആര്യയുടെ മൃതദേഹത്തിൽ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു
Previous Post Next Post