മീനടത്തു നിന്നും പട്ടാപ്പകൽ ഉപയോഗിച്ചുകൊണ്ടിരുന്നമോട്ടർപമ്പ് മോഷണം പോയി.

മീനടം : കൈതകൃഷിക്കായി ജലസേചനത്തിന് ഉപയോഗിക്കുന്ന പമ്പ്  ഇന്നലെ ഉച്ചയ്ക്ക്  1:30 ഓട് കൂടി മീനടം കാളച്ചന്തപാലത്തിന് സമീപത്തു നിന്നും മോഷണം പോയി 
 പെട്രോളിൽ പ്രവർത്തിക്കുന്ന വാട്ടർ പമ്പ് ആണ് മോഷ്ടാക്കൾ പൈപ്പുകൾ കട്ട് ചെയ്ത് കടത്തിയത് 
 രണ്ട് പേർ മോട്ടോർ പമ്പ് ചുമന്ന് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ സി സി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് അരീപ്പറമ്പ് സ്വദേശി സൽമോൻ്റെ പമ്പാണ് മോഷണം പോയത് 18000 രൂപ വരുന്ന പമ്പാണ് മോഷണം പോയിരിക്കുന്നത്  പാമ്പാടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്
Previous Post Next Post