കെ കെ ശൈലജയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു...പൊലീസ് കേസ്


വടകര : ഇടതുപക്ഷ സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരായ സോഷ്യൽ മീഡിയ അധിക്ഷേപത്തിൽ പോലീസ് കേസെടുത്തു . മിൻഹാജ് പാലോളി എന്നയാളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. 

വ്യക്തിഹത്യ നടത്തുന്ന രീതിയിൽ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു എന്ന പരാതിയിന്മേലാണ് നടപടി. വടകര പൊലീസാണ് കേസെടുത്തിരിക്കുന്നത് .

കെ കെ ശൈലജയെ വടകരയിൽ സ്ഥാനാർത്ഥിയായി തീരുമാനിച്ചതിന് പിന്നാലെ ലൈംഗിക ചുവയോടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു എന്നായിരുന്നു പരാതി.

 വടകര ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയാണ് പൊലീസിൽ പരാതി നൽകിയത്. ഐപിസി 153, കേരള പൊലീസ് ആക്ട് 120 (ഒ) വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
Previous Post Next Post