മൂവാറ്റുപുഴ ആൾക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട അഥിതിതൊഴിലാളി യൂട്യൂബർ
മൂവാറ്റുപുഴ: മൂവാറ്റുപുഴ വാളകത്ത് ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട അന്യ സംസ്ഥാന തൊഴിലാളി യൂട്യൂബർ ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കൊല്ലപ്പെട്ട അശോക് ദാസ് മറ്റൊരു പേരിലാണ് യൂട്യൂബ് ചാനൽ നടത്തിയിരുന്നത്. എംസി മുന്നു എന്ന പേരിലാണ് അശോക് ദാസ് അറിയപ്പെട്ടിരുന്നത്.


അരുണാചൽപ്രദേശ് സ്വദേശിയാണ് അശോക് ദാസ്. മൂവാറ്റുപുഴ വാളകത്ത് കഴിഞ്ഞദിവസമാണ് ആൾക്കൂട്ട മർദനത്തിനിരയായി ഇയാൾ കൊല്ലപ്പെട്ടത്. പെൺ സുഹൃത്തിന്‍റെ വീട്ടിൽ ഇയാൾ രാത്രി എത്തിയിരുന്നു. അവിടെ വച്ച് വാക്കുതർക്കം ഉണ്ടാകുകയും ഇയാൾ വീട്ടിനുള്ളിൽ വച്ച് സ്വയം കൈകൾക്ക് മുറിവേൽപ്പിക്കുകയും ചെയ്‌തു.

തുടർന്ന് ഇയാൾ വീട്ടിനു പുറത്തേക്ക് വന്നപ്പോഴാണ് നാട്ടുകാർ കൈയിൽ മുറിവുമായി നിൽക്കുന്ന അശോക് ദാസിനെ കണ്ടത്. ഉടൻ തന്നെ നാട്ടുകാർ ഇയാളെ കെട്ടിയിടുകയും മർദിക്കുകയുമായിരുന്നു. വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് അശോകിനെ ആശുപത്രിയിൽ കൊണ്ടുപോയത്.

സംഭവത്തിൽ പത്ത് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. വാളകത്ത് ഒരു ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു അശോക് ദാസ്. ആൾക്കൂട്ട ആക്രമണത്തിൽ നെഞ്ചിനും തലയ്ക്കും സാരമായി പരിക്കേറ്റിരുന്നു.Previous Post Next Post