മദ്യപാനത്തിനിടെ തർക്കം; ഇടുക്കിയിൽ യുവാവ് കുത്തേറ്റു മരിച്ചു
തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറിൽ യുവാവ് കുത്തേറ്റു മരിച്ചു. തേങ്ങാക്കൽ സ്വദേശി അശോകൻ (25) ആണ് മരിച്ചത്.
സംഭവത്തിൽ തേങ്ങാക്കൽ സ്വദേശിയായ സുബീഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം.


Previous Post Next Post