‘ദി കേരള സ്റ്റോറി’ ദൂരദർശനിൽ..സംപ്രേഷണ സമയം….


വന്‍ വിവാദങ്ങള്‍ അഴിച്ചുവിട്ട ഹിന്ദി സിനിമ ദി കേരള സ്റ്റോറി ദേശീയ ടെലിവിഷനായ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നു .ദൂരദര്‍ശന്‍ അവരുടെ സോഷ്യല്‍ മീഡിയയിലാണ് ഇത് സംബന്ധിച്ച വിവരം പങ്കുവെച്ചിരിക്കുന്നത് .ലോകത്തെ നടുക്കിയ കേരളത്തിന്‍റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ അവരുടെ സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഏപ്രില്‍ അഞ്ച് രാത്രി എട്ടുമണിക്കാണ് സിനിമ സംപ്രേഷണം ചെയ്യുക .വന്‍ വിവാദങ്ങള്‍ അഴിച്ചുവിട്ട ചിത്രമായിരുന്നു ദ കേരള സ്റ്റോറി. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയാണ് അതിന്‍റെ തീയറ്റര്‍ റണ്ണിംഗ് അവസാനിപ്പിച്ചത്. ചിത്രം തീയറ്റര്‍ വിട്ട് ഏറെക്കാലം കഴിഞ്ഞാണ് ഒടിടിയില്‍ എത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ചിത്രം സീ 5ലൂടെ ഒടിടിയില്‍ എത്തിയത്.
Previous Post Next Post