തീവണ്ടിയിൽ നിന്നും ചാലക്കുടി പുഴയിൽ വീണ് യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ: തീവണ്ടിയിൽ സഞ്ചരിക്കുന്നതിനിടെ ചാലക്കുടി പുഴയിൽ വീണ യുവാവിന് ദാരുണാന്ത്യം. മദ്ധ്യപ്രദേശ് സ്വദേശി രാംകിഷൻ ഭാവേദി (32) ആണ് മരിച്ചത്. രാവിലെ ബാംഗ്ലൂർ ഇന്റർസിറ്റി എക്‌സ്പ്രസിൽ പോകുന്നതിനിടെ ആയിരുന്നു ഇയാൾ പുഴയിൽ വീണത്.

രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ട്രെയിനിൽ നിന്നും ഒരാൾ പുഴയിൽ ചാടിയതായി ഫയർഫോഴ്‌സിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുഴയിൽ തിരച്ചിൽ നടത്തുന്നതിനിടെ ഇയാളുടെ ബാഗ് പൊന്തിവന്നതായി കണ്ടു. ബാഗ് കണ്ട സ്ഥലത്ത് എത്തിയപ്പോൾ യുവാവും ഉള്ളതായി അറിയുകയായിരുന്നു. തുടർന്ന് ഇയാളെ കരയ്ക്ക് എത്തിച്ചു.

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാംകിഷന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സേനാംഗങ്ങളായ അനിൽ മോഹൻ, നിമേഷ് ആർഎം എന്നിവരാണ് പരിശോധന നടത്തിയത്

Previous Post Next Post